Tuesday, March 26, 2013

ഈ മു​ജീ​ബി​നെ നി​ങ്ങൾ അ​റി​യും​

മ​നു​ഷ്യ​ച്ച​ന്ത​യിൽ രാ​വി​ലെ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ചെ​റു​തും വ​ലു​തു​മായ പ​ട്ട​ണ​ങ്ങ​ളിൽ അ​ത് യാ​ഥാ​ർ​ത്ഥ്യ​മാ​യി​ട്ട് നാ​ളേ​റെ​യാ​യ​ല്ലോ. ന​ഗ​ര​ഹൃ​ദ​യ​ത്തി​ന​ടു​ത്തു​ള്ള വ​ഴി​യ​രി​കി​ൽ​ത്ത​ന്നെ​യാ​വും മ​നു​ഷ്യ​ച്ച​ന്ത.

പ​ണി​ക്ക് ആ​ളെ വേ​ണ​മെ​ങ്കിൽ മ​നു​ഷ്യ​ച്ച​ന്ത​യി​ലേ​ക്കു പോ​കാം. ക​ങ്കാ​ണി​ക​ളു​ടെ ലോ​റി​യിൽ ക​യ​റാ​തെ സ്വ​ന്ത​മാ​യി പ​ണി​യെ​ടു​ക്കാ​നാ​ഗ്റ​ഹി​ക്കു​ന്ന അ​ന്യ​സം​സ്ഥാന തൊ​ഴി​ലാ​ളി​കൾ അ​വി​ടെ കൂ​ട്ട​മാ​യി നി​ൽ​പ്പു​ണ്ടാ​കും. ആ കൂ​ട്ട​ത്തിൽ നി​ന്ന് ഒ​രു പ​ണി​ക്കാ​ര​നെ വി​ല​പ​റ​ഞ്ഞ് ഉ​റ​പ്പി​ക്കുക അ​ത്റ ക്ളേ​ശ​ക​ര​മായ ജോ​ലി​യ​ല്ല. അ​ങ്ങ​നെ​യാ​ണ് വെ​ള്ളൂ​ർ​ക്കു​ന്ന​ത്തെ ച​ന്ത​യിൽ നി​ന്ന് ഒ​രു പ്റ​ഭാ​ത​ത്തിൽ മു​ജി​ബുർ റ​ഹ്​​മാൻ എ​ന്റെ ഒ​പ്പം കൂ​ടി​യ​ത്.

ഒ​രാ​ഴ്​​ച​ത്തെ പ​ണി​യു​ണ്ടാ​കും. രാ​വി​ലെ എ​ട്ടു മ​ണി​ക്കു വ​ന്നാൽ അ​ഞ്ചര ആ​റു വ​രെ പ​ണി​യെ​ടു​ക്കും. ഉ​ച്ച​യ്​​ക്ക് അര മ​ണി​ക്കൂർ വി​ശ്റ​മം. പ​ണി​യാ​യു​ധ​ങ്ങൾ ന​മ്മൾ ന​ൽ​ക​ണം. കൂ​ലി​ക്കു​റ​വിൽ മു​ജീ​ബ് ന​ൽ​കു​ന്ന​ത് അ​ദ്ധ്വാ​നം മാ​ത്റം. ര​ണ്ടാം ദി​വ​സം ത​ന്നെ മു​ജീ​ബ് സ്ഥ​ല​വു​മാ​യി ഇ​ണ​ങ്ങി. ജോ​ലി​ക്കി​ട​യിൽ സം​സാ​ര​മൊ​ന്നു​മി​ല്ല. വെ​യി​ലും മ​ഴ​യും പ്റ​ശ്​​ന​മ​ല്ല. ഒ​രു യ​ന്ത്റ​മ​നു​ഷ്യ​നെ​പ്പോ​ലെ ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കും.

താൻ ബം​ഗാ​ളി​യാ​ണെ​ന്നാ​ണ് മു​ജീ​ബ് പ​റ​ഞ്ഞ​ത്. കൊ​ൽ​ക്ക​ത്ത​യിൽ നി​ന്ന് അ​ക​ന്നു​മാ​റി​യു​ള്ള റാ​ണാ​ഘ​ട്ടി​ന​ടു​ത്തു​ള്ള ഒ​രു ഗ്റാ​മ​ത്തി​ന്റെ പേ​രാ​ണ് അ​യാൾ പ​റ​ഞ്ഞ​ത്. ബം​ഗാ​ളി​ന്റെ ഭൂ​മി​ശാ​സ്​​ത്റം നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാൽ അ​ധി​ക​മൊ​ന്നും തി​ര​ക്കാൻ പോ​യി​ല്ല. ദു​ർ​ഗാ​പൂജ അ​ടു​ത്തു​വ​രു​ന്ന സ​മ​യ​മാ​യി​രു​ന്നു. കൂ​ടെ​യു​ള്ള​വ​രെ​ല്ലാം ര​ണ്ടാ​ഴ്‌ച ക​ഴി​ഞ്ഞ് നാ​ട്ടിൽ പോ​കും. അ​വ​ർ​ക്കൊ​പ്പം പോ​ക​ണം. അ​ത്റ​യേ അ​യാൾ പ​റ​ഞ്ഞു​ള്ളൂ.

ത​ന്റെ കു​ടും​ബം ഗ്റാ​മ​ത്തി​ലാ​ണെ​ന്ന് ഒ​രു വൈ​കു​ന്നേ​രം അ​യാൾ പ​റ​ഞ്ഞു. മു​ജീ​ബി​നു മാ​ത്റ​മാ​ണ് ജോ​ലി​യു​ള്ള​ത്. അ​ച്‌​ഛൻ തു​കൽ ക​ന്പ​നി​യി​ലാ​യി​രു​ന്നു. ഇ​പ്പോൾ തീ​രെ വ​യ്യ. ര​ണ്ട് അ​നു​ജ​ന്മാ​രു​ണ്ട്. പ​ഠി​ക്കാ​നൊ​ന്നും പോ​കു​ന്നി​ല്ല. ജോ​ലി​യി​ല്ലാ​തെ ന​ട​ക്കു​ക​യാ​ണ്.

മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഒ​രു വാ​ട​ക​വീ​ട്ടി​ലെ കു​ടു​സു​മു​റി​യി​ലാ​ണ് താ​മ​സം. മു​റി​യിൽ പ​ത്തുപേ​രു​ണ്ടാ​കും. ഒ​രാൾ ഇ​രു​ന്നു​റു രൂപ മാ​സ​വാ​ടക കൊ​ടു​ക്ക​ണം. ബീ​ഹാ​ർ,​ ഒ​ഡി​ഷ,​ മ​ണി​പ്പൂർ തു​ട​ങ്ങിയ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും മു​റി​യി​ലു​ണ്ട്. ക​ഷ്​​ട​പ്പാ​ടി​ന്റെ നാ​ളു​ക​ളിൽ അ​വർ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്നു. മു​ണ്ട് മു​റു​ക്കി​യു​ടു​ക്കു​ന്നു. കി​ട്ടു​ന്ന​തെ​ല്ലാം മി​ച്ചം പി​ടി​ക്കു​ന്നു. മൊ​ബൈൽ ഫോ​ണാ​ണ് ആ​കെ​യു​ള്ള സ്വ​ത്ത്. പ​ക്ഷേ അ​തിൽ മു​ജീ​ബ് ആ​രെ​യും വി​ളി​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ല. വ​ർ​ഷ​ത്തിൽ ഒ​രി​ക്ക​ലാ​ണ് നാ​ട്ടിൽ പോ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്​​ച​യാ​ണ് അ​വ​ധി. അ​ന്ന് അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​ടേ​താ​ണ് വ​ഴി​യോ​രം. അ​വ​ർ​ക്കു​വേ​ണ്ടി എ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ർ,​ അ​വ​ർ​ക്കു​വേ​ണ്ടി തു​റ​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ. എ​ന്തി​ന്,​ അ​ന്ന് അ​വ​ർ​ക്കു​വേ​ണ്ടി ഓ​ടു​ന്ന ബ​സു​കൾ പോ​ലു​മു​ണ്ട്. വ​ഴി​യോ​ര​ത്ത് എ​ല്ലാ സാ​ധ​ന​സാ​മ​ഗ്റി​ക​ളും സു​ല​ഭം. എ​ല്ലാം ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​വ​യാ​ണെ​ന്നു മാ​ത്റം. വ​ഴി​യ​രി​കിൽ കി​ട്ടു​ന്ന ടീ ഷ​ർ​ട്ടും ജീ​ൻ​സും പോ​ലും സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡാ​ണ്.

ഇ​ല​ക്​​ട്റോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങൾ മു​തൽ ഫാ​നും ഫ്റി​ഡ്ജും വ​രെ കി​ട്ടും ഈ ഞാ​യർ ച​ന്ത​ക​ളി​ൽ. അ​ത് വാ​ങ്ങാൻ ഇ​ടി​യാ​ണ്. അ​വ​യെ​ല്ലാം വാ​രി​ക്കൂ​ട്ടി​യാ​ണ് ഇ​വ​രെ​ല്ലാം നാ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത്. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നിൽ ഒ​രു ഉ​ത്സ​വ​ത്തി​ന്റെ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കും. അ​വി​ടെ​യു​മു​ണ്ട് മാ​മൂ​ൽ. അ​ന്യ​സം​സ്ഥാന തൊ​ഴി​ലാ​ളി​ക​ളോ​ട് ചില റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥർ ഇ​രു​ന്നൂ​റു മു​തൽ എ​ണ്ണൂ​റു രൂ​പ​വ​രെ അ​ധി​കം വാ​ങ്ങും. പൊ​ലീ​സു​കാ​രിൽ ചി​ല​ർ​ക്കു​മു​ണ്ട് പി​രി​വ്. വ​ണ്ടി​യിൽ ആ​ളെ കു​ത്തി​നി​റ​യ്​​ക്കു​ന്ന​തു ക​ണ്ടാൽ വാ​ഗൺ ട്റാ​ജ​ഡി​ക്കാർ തോ​റ്റു​പോ​കും. ശ്വാ​സം​വി​ടാ​നു​ള്ള സ്ഥ​ലം പോ​ലു​മു​ണ്ടാ​കി​ല്ല. ഇ​രു​ന്നൂ​റോ,​ മു​ന്നൂ​റോ പേ​രു​ണ്ടാ​കും ഒ​രു ബോ​ഗി​യി​ൽ.

പ​ണി​തീ​ർ​ത്തു പോ​കു​ന്ന​തി​നു ത​ലേ​ന്ന് മു​ജീ​ബ് ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി. താൻ ബം​ഗാ​ളി​യ​ല്ല,​ ബം​ഗ്ളാ​ദേ​ശു​കാ​ര​നാ​ണ്. ജെ​സോ​റി​ന​ടു​ത്ത ഒ​രു ഗ്റാ​മ​ത്തിൽ നി​ന്നാ​ണ്. ബം​ഗാ​ളും ബം​ഗ്ളാ​ദേ​ശും ത​മ്മിൽ എ​ന്താ​ണു വ്യ​ത്യാ​സ​മെ​ന്ന് മു​ജീ​ബി​ന് അ​ത്റ നി​ശ്ച​യ​മി​ല്ല. ഭാ​ഷ​യും രീ​തി​ക​ളു​മെ​ല്ലാം ഒ​ന്നു​ത​ന്നെ​യാ​ണ്.

നാ​ട്ടിൽ പ​ട്ടി​ണി​യാ​യി​രു​ന്ന കാ​ല​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് അ​ബ്ദു​ള്ളാ ബാബ എ​ന്ന മ​ത​പ​ണ്ഡി​ത​നോ​ടൊ​പ്പം മു​ജീ​ബും നാ​ട്ടു​കാ​രായ മ​റ്റു ചില ചെ​റു​പ്പ​ക്കാ​രും കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ​ത്. അ​വി​ടെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ജോ​ലി കാ​ണും. കാ​ര്യ​മാ​യി മി​ച്ചം പി​ടി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ജീ​വി​ച്ചു​പോ​കാം. ബാ​ക്കി വ​രു​ന്ന​ത് വീ​ട്ടി​ലെ​ത്തി​ച്ചാൽ  അ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി.
കേ​ര​ള​ത്തി​ലേ​ക്ക് ആ​ളെ ജോ​ലി​ക്ക​യ​ക്കു​ന്ന മം​ഗ​ൾ​ദാ എ​ന്ന​യാ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും ബാ​ബ​യാ​ണ്.
‘​‘​അ​വി​ടെ പോ​യാൽ നി​ന്റെ ക​ഷ്​​ട​പ്പാ​ടു​ക​ളൊ​ക്കെ തീ​രും. നീ ധ​നി​ക​നാ​കും. അ​ന്ന് ഈ പാ​വം ബാ​ബ​യെ മ​റ​ക്കാ​തി​രു​ന്നാൽ മ​തി​’​’. യാ​ത്റ​യാ​ക്കു​ന്പോൾ ബാബ അ​ങ്ങ​നെ​യാ​ണു പ​റ​ഞ്ഞ​ത്. ബം​ഗ്ളാ​ദേ​ശി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മം​ഗ​ൾ​ദാ​യാ​ണ് പ​റ​ഞ്ഞ​ത്. ‘​‘​ആ​രു ചോ​ദി​ച്ചാ​ലും കൊ​ൽ​ക്ക​ത്ത​ക്കാ​ര​നാ​ണെ​ന്നേ പ​റ​യാ​വൂ. പി​ന്നെ വ​രു​ന്പോ​ഴെ​ല്ലാം എ​നി​ക്ക് ര​ണ്ടാ​യി​രം രൂപ ത​ര​ണം. നി​ന്നെ അ​യ​ക്കു​ന്ന​തി​ന്റെ ക​ട​മാ​ണ്’​’.
‘‘ര​ണ്ടാ​യി​രം രൂ​പ​യോ​?​’’ മു​ജീ​ബ് ക​ണ്ണു​മി​ഴി​ച്ചു. അ​ത്റ വ​ലിയ ഒ​രു സം​ഖ്യ ജീ​വി​ത​ത്തിൽ ക​ണ്ടി​ട്ടു​കൂ​ടി​യി​ല്ല. എ​ങ്കി​ലും മം​ഗ​ൾ​ദാ പ​റ​ഞ്ഞ ക​ട​ലാ​സിൽ ഒ​പ്പി​ട്ടു കൊ​ടു​ത്തു. പ​ത്താ​യി​രം പേ​രെ​യെ​ങ്കി​ലും മം​ഗ​ൾ​ദാ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് മു​ജീ​ബ് പ​റ​ഞ്ഞ​ത്.

നാ​ലു വ​ർ​ഷ​മാ​യി മു​ജീ​ബ് വ​ന്നി​ട്ട്. ഇ​തി​ന​കം മൂ​ന്നു ത​വണ നാ​ട്ടിൽ പോ​യി. കൊ​ൽ​ക്ക​ത്ത​യി​ലെ ബാ​ങ്കി​ലാ​ണ് പ​ണം ഇ​ടു​ന്ന​ത്. അ​വി​ടെ നി​ന്ന് പ​ണ​മെ​ടു​ത്ത് നാ​ട്ടി​ലേ​ക്കു പോ​കും. ഗംഗ എ​ന്ന പ​ത്മാ ന​ദി​യി​ലൂ​ടെ തോ​ണി​യി​ലാ​ണ് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്റ. വ​ലിയ ബാ​ഗും അ​തി​ൽ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന മു​ജീ​ബി​നെ കാ​ത്ത് മാ​താ​പി​താ​ക്ക​ളും അ​നു​ജ​ന്മാ​രും ബ​ന്ധു​ക്ക​ളും ഭാ​ര്യ ശ​ബ്​​ന​വും മ​ക്ക​ളു​മൊ​ക്കെ കാ​ത്തി​ര​പ്പു​ണ്ടാ​കും.

നാ​ലു വ​ർ​ഷം കൊ​ണ്ട് എ​ല്ലാം മെ​ച്ച​പ്പെ​ട്ടു. ക​ണ്ടാൽ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​വർ കു​ശ​ലം പ​റ​യാ​നും കൂ​ട്ടു​കൂ​ടാ​നും തു​ട​ങ്ങി. കൂര ഇ​രു​ന്ന സ്ഥാ​ന​ത്ത് ന​ല്ലൊ​രു വീ​ടാ​യി. ഭാ​ര്യ​യു​ടെ ആ​ധു​നിക അ​ടു​ക്കള ഉ​പ​ക​ര​ണ​ങ്ങൾ കാ​ണാൻ അ​യ​ൽ​ക്കാർ എ​ത്തി​ത്തു​ട​ങ്ങി. ടി​വി ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ കേ​ബിൾ ക​ണ​ക്​​ഷ​നി​ല്ല. മൊ​ബൈൽ ട​വ​റു​കൾ ഇ​നി​യും ത​ല​പൊ​ക്കി​യി​ട്ടി​ല്ല. ഇ​പ്പോൾ വീ​ടു​നി​റ​യെ ബ​ന്ധു​ക്ക​ളാ​ണ്.

അ​ടു​ത്ത വ​ര​വിൽ സ​ഹോ​ദ​ര​ങ്ങ​ളെ​യും കൊ​ണ്ടു​വ​രും. താൻ മാ​ത്റം ധ​നി​ക​നാ​യാൽ പോ​ര​ല്ലോ. കേ​ര​ള​ത്തിൽ ത​നി​ക്കെ​ന്തോ വ​ലിയ ജോ​ലി​യാ​ണെ​ന്നാ​ണ് നാ​ട്ടി​ലെ സം​സാ​രം. കേ​ര​ള​ത്തി​ലു​ള്ള​വ​രൊ​ക്കെ മ​ടി​യ​ന്മാ​രാ​ണ​ത്റേ. അ​തു​കൊ​ണ്ട് ന​ന്നാ​യി പ​ണി​യ​റി​യാ​വു​ന്ന​വ​ർ​ക്ക് വ​ലിയ ഡി​മാ​ൻ​ഡാ​ണ്.

ഈ മു​ജീ​ബി​നെ ന​മ്മൾ അ​റി​യും. ന​മ്മു​ടെ​യെ​ല്ലാം നാ​ട്ടിൽ ഇ​ത്ത​രം എ​ത്റ​യോ മു​ജീ​ബു​മാർ വ​ന്നി​റ​ങ്ങി​യി​ട്ടു​ണ്ട് അ​ത്തർ മ​ണ​വു​മാ​യി. മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ലെ ക​ഷ്​​ട​പ്പാ​ടു​ക​ളിൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത് നാ​ട്ടി​ലൂ​ടെ ഒ​ന്നു ത​ല​പൊ​ക്കി ന​ട​ക്കാൻ മാ​ത്റം കൊ​തി​ച്ച പാ​വം ഗ​ൾ​ഫു​കാ​ർ.

(കേരളകൗമുദി ആഴ്​ചപ്പതിപ്പിലെ ‘ ചുറ്റും ചിലത്’ എന്ന കോളം)

No comments: