Saturday, July 6, 2013

അപകടത്തിന്റെ സഹയാത്റികർ

തി​രു​വ​ന​ന്ത​പു​ര​ത്തു​കാർ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ന്   അ​ടു​ത്താ​ണ് താ​മ​സ​മെ​ങ്കിൽ കൊ​ച്ചി​ക്കാർ പ​ല​ത​രം      ഗ്യാ​സ് പൈ​പ്പ് ലൈ​നു​ക​ൾ​ക്കു മു​ക​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. പ​ല​ത​രം കേ​ബി​ളു​ക​ളും പൈ​പ്പ് ലൈ​നു​ക​ളും നാ​ടെ​ങ്ങും റോ​ഡു​ക​ൾ​ക്കൊ​പ്പം പാ​യു​ന്നു​ണ്ട്. ആ റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് പാ​ച​ക​വാ​ത​ക​വും മാ​രക രാ​സ​വ​സ്​​തു​ക്ക​ളും       നി​റ​ച്ച വൻ ടാ​ങ്ക​റു​കൾ ചീ​റി​പ്പാ​യു​ന്ന​ത്. 


പ്റൊ​ഫ. ര​ഘു​നാ​ഥൻ ഇ​നി​യും ആ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് മു​ക്ത​നാ​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്കു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന കൂ​റ്റൻ പൈ​പ്പ് പൊ​ട്ടി​യ​പ്പോൾ ത​ല​നാ​രി​ഴ​യ്​​ക്കാ​ണ് അ​ദ്ദേ​ഹ​വും കു​ടും​ബ​വും ര​ക്ഷ​പ്പെ​ട്ട​ത്. പ​ക്ഷേ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടു​ന്ന പ്റ​ശ്​​നം അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യാ​ണ്.

ഉ​ത്ത​ര​വാ​ദി​ത്തമു​ള്ള സ്ഥാ​ന​ങ്ങ​ളിൽ ഇ​രി​ക്കു​ന്ന​വർ കു​റ്റ​ക​ര​മായ നി​സം​ഗത പു​ല​ർ​ത്തി​യാൽ അ​തി​ന് ഇ​ര​യാ​കേ​ണ്ടി​വ​രു​ന്ന​ത് എ​ന്നും സാ​ധാ​ര​ണ​ക്കാ​രാ​ണ്. ഉ​ന്നത പ​ദ​വി​ക​ളി​ലി​രി​ക്കു​ന്ന​വ​രും ഇ​തേ സ​മൂ​ഹ​ത്തി​ലു​ള്ള​വർ ത​ന്നെ. പ​ക്ഷേ അ​വർ ഇ​നി അ​ക്കാ​ര്യം ഓ​ർ​മ്മി​ക്ക​ണ​മെ​ങ്കിൽ റി​ട്ട​യർ ആ​ക​ണം. അ​ന്ന് പൗ​രാ​വ​കാശ സം​ഘ​ട​ന​ക​ളു​ടെ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാശ സം​ഘ​ട​ന​ക​ളു​ടെ​യും ത​ല​പ്പ​ത്തി​രു​ന്ന് സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി അ​വർ ശ​ബ്‌​‌​ദി​ക്കു​ന്ന​ത് ന​മു​ക്കു കാ​ണാം.

തി​രു​വ​ന​ന്ത​പു​രം എം.​ജി. കോ​ളേ​ജിൽ നി​ന്നു വി​ര​മി​ച്ച് പാ​പ്പ​നം​കോ​ട്ടു​നി​ന്ന് സ്വ​ന്തം ഗ്റാ​മ​മായ അ​ര​ശു​പ​റ​ന്പി​ലേ​ക്കു മാ​റു​ന്പോൾ സ്വ​സ്ഥ​ജീ​വി​ത​മാ​യി​രു​ന്നു മ​ന​സി​ൽ. മ​ക്കൾ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി ജോ​ലി​സ്ഥ​ല​ത്താ​ണ്. പു​രാ​വ​സ്​​തു ശേ​ഖ​ര​ണ​ത്തി​ലും മ​റ്റും അ​തീവ താ​ത്പ​ര്യ​മു​ള്ള​തി​നാൽ ര​ണ്ടു​നില വീ​ടി​ന്റെ ടെ​റ​സിൽ ഒ​രു നാ​ട്ട​റി​വു മ്യൂ​സി​യം തു​ട​ങ്ങി. കാ​ർ​ഷിക കേ​ര​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​ല്ലാ സാ​മ​ഗ്റി​ക​ളും ഭാ​വി​ത​ല​മു​റ​യ്​​ക്കാ​യി ത​പ്പി​പ്പി​ടി​ച്ചെ​ടു​ത്തു. ഉ​ര​ലും മ​ര​ക്കു​ഴ​വി​ക​ളും മ​ൺ​പാ​ത്റ​ങ്ങ​ളും താ​ളി​യോ​ല​ക​ളും ദാ​രു​ശി​ല്‌​പ​​​ങ്ങ​ളും തു​ട​ങ്ങി പ​തി​റ്റാ​ണ്ടു മു​ൻ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും ഇ​ന്ന് പ​ഴയ ത​ല​മു​റ​യു​ടെ ഓ​ർ​മ്മ​യി​ലു​ള്ള​തു​മാ​യ​തെ​ല്ലാം അ​വി​ടെ സ്ഥാ​നം​പി​ടി​ച്ചു.

അ​ങ്ങ​നെ ജീ​വി​തം സ്വ​ച്‌​ഛ​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ,​ വീ​ടി​നു മു​ന്നി​ലെ റോ​ഡിൽ ഭൂ​മി​യിൽ നി​ന്നൊ​രു നീ​രു​റവ പ്റൊ​ഫ​സ​റു​ടെ ക​ണ്ണി​ൽ​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട്ടു​കാ​ർ​ക്ക് അ​ത് പ്റ​ത്യേ​കം പ​റ​ഞ്ഞു​കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​രു​വി​ക്ക​ര​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്കു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പ് അ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തിൽ ചോ​ർ​ച്ച​യു​ണ്ടാ​കു​ന്ന​തും പൊ​ട്ടു​ന്ന​തു​മെ​ല്ലാം സം​ഭ​വ്യ​മാ​ണ്.

പ്റൊ​ഫ​സർ ഉ​ട​ൻ​ത​ന്നെ ജല അ​തോ​റി​ട്ടി ഓ​ഫീ​സിൽ വി​ളി​ച്ച് വി​വ​രം ധ​രി​പ്പി​ച്ചു. ആ​ളെ ഉ​ടൻ അ​യ​ക്കാ​മെ​ന്നു മ​റു​പ​ടി​യും കി​ട്ടി. ഒ​രാ​ഴ്​ച ക​ട​ന്നു​പോ​യി​ട്ടും ആ​രും എ​ത്തി​യി​ല്ല. ഇ​ത്ത​വണ പ​ഞ്ചാ​യ​ത്തി​ലും കാ​ര്യം പ​റ​ഞ്ഞു. ശ്റ​മി​ക്കാ​മെ​ന്ന് അ​വർ ഉ​റ​പ്പു​കൊ​ടു​ത്തു. ലീ​ക്കു​ണ്ടാ​യാൽ ആ​രും വ​രി​ല്ല,​ പൊ​ട്ടി​ക്ക​ഴി​ഞ്ഞേ വ​രൂ​വെ​ന്ന് നാ​ട്ടു​കാ​രിൽ ചി​ലർ അ​നു​ഭ​വ​സാ​ക്ഷ്യം പ​റ​ഞ്ഞു.
ആ​ഴ്​​ച​കൾ ക​ട​ന്നു​പോ​യി. ചോ​ർ​ച്ച അ​ഭം​ഗു​രം തു​ട​ർ​ന്നു. ച​രൽ റോ​ഡി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി കു​ഴി​കൾ രൂ​പ​പ്പെ​ട്ടു. ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.

ഒ​രു രാ​ത്റി. താ​ഴ​ത്തെ നി​ല​യി​ലെ കി​ട​പ്പു​മു​റി​യിൽ ഭാ​ര്യ​യും മ​ക​ളും മ​ക​ളു​ടെ പ്റ​സ​വി​ച്ച് ആ​റു മാ​സ​മാ​കാ​ത്ത കു​ഞ്ഞും കി​ട​ന്നു​റ​ങ്ങു​ന്നു. പ്റൊ​ഫ​സർ മു​ക​ളി​ല​ത്തെ മു​റി​യിൽ ത​ന്റെ കാ​ഞ്ഞി​ര​ക്ക​ട്ടി​ലിൽ വാ​യി​ച്ചു​കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യി. രാ​ത്റി എ​പ്പോ​ഴോ വ​ലി​യൊ​രു ശ​ബ്​​ദം കേ​ട്ടു​ണ​ർ​ന്നു. വീ​ടീ​നു മു​ന്നി​ലു​ള്ള ഭീ​മൻ പൈ​പ്പ് പൊ​ട്ടി​യ​താ​ണ്. അ​തി​ശ​ക്ത​മായ വെ​ള്ള​ത്ത​ള്ളൽ വീ​ടി​നു നേ​ർ​ക്ക്. ര​ണ്ടു​നില ഉ​യ​ര​ത്തിൽ വെ​ള്ളം ചീ​റി​യ​ടി​ച്ചു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം വീ​ടി​ന്റെ പ​ടി​പ്പു​ര​യും പ്റ​ധാ​ന​വാ​തി​ലും വെ​ള്ളം ത​ക​ർ​ത്തെ​റി​ഞ്ഞു. ജ​ന​ൽ​ച്ചി​ല്ലു​കൾ ത​ക​ർ​ത്തു​കൊ​ണ്ട് മു​റി​ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം കു​തി​ച്ചെ​ത്തി. വെ​ള്ള​ത്തോ​ടൊ​പ്പം ക​ല്ലും മ​ണ്ണും അ​ടി​ച്ചു​ക​യ​റി. ശ​ബ്‌​ദം കേ​ട്ട് ഓ​ടി​യെ​ത്തിയ അ​യ​ൽ​ക്കാർ താ​ഴ​ത്തെ മു​റി​യിൽ അ​ന്പ​ര​ന്നു​നി​ന്ന അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും അ​മ്മൂ​മ്മ​യെ​യും ഉ​ട​ൻ​ത​ന്നെ അ​വി​ടെ നി​ന്നു ര​ക്ഷി​ച്ചു​മാ​റ്റി.

വെ​ള്ള​ത്തി​ന്റെ തി​ര​ത​ള്ള​ലിൽ എ​ങ്ങ​നെ​യോ വൈ​ദ്യു​തി ബ​ന്ധം വി​ച്‌​ഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു. കു​റ്റാ​ക്കു​റ്റി​രു​ട്ട​ത്ത് വെ​ള്ള​വും മ​ണ്ണും ജ​നൽ ത​ക​ർ​ത്ത​പ്പോൾ പൈ​പ്പ് പൊ​ട്ടി​യ​താ​കാ​മെ​ന്ന അ​റി​വ് പ്റൊ​ഫ​സ​ർ​ക്കു​ണ്ടാ​യി. ക​ട്ടിൽ അ​പ്പോ​ഴേ​ക്കും വെ​ള്ള​ത്തിൽ തോ​ണി​പോ​ലെ ആ​യി. ഒ​ഴു​ക്കി​ന്റെ ശ​ക്തി​യിൽ മു​റി​യു​ടെ വാ​തി​ല​ട​ഞ്ഞ് മു​റി ഒ​രു ജ​ല​സം​ഭ​ര​ണി​യാ​യി.

സു​നാ​മി പോ​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോൾ ആ​ദ്യം എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ച പ്റൊ​ഫ​സർ ഷെ​ൽ​ഫ് സ്‌​പേ​സിൽ പി​ടി​ച്ചു​നി​ന്നു. താ​ഴെ നി​ന്ന് ആ​ളു​കൾ ഓ​ടി​വ​രു​ന്ന ശ​ബ്‌​ദം കേ​ട്ടു. അ​പ്പോ​ഴേ​ക്കും വെ​ള്ളം ക​ഴു​ത്ത​റ്റ​മാ​യി. ഉ​ടൻ ത​ന്നെ നീ​ന്തി ഫാ​നി​ന്റെ ഹു​ക്കിൽ പി​ടി​ച്ചു. തല മേ​ൽ​ക്കൂ​ര​യി​ലി​ടി​ച്ചു. ഓ​ടി​ക്കൂ​ടി​യ​വർ വാ​തിൽ ത​ള്ളി​നോ​ക്കി. വെ​ള്ള​ത്തി​ന്റെ സ​മ്മ​ർ​ദ്ദ​ത്തിൽ വാ​തിൽ തു​റ​ന്നി​ല്ല.

‘​‘​നി​ങ്ങ​ളാ​രെ​ങ്കി​ലും മ​ഴു​വെ​ടു​ത്ത് വാ​തിൽ വെ​ട്ടി​പ്പൊ​ളി​ക്ക് ’​’​പ്റൊ​ഫ​സർ നി​ർ​ദ്ദേ​ശി​ച്ചു. അ​ങ്ങ​നെ​യാ​രോ വാ​തിൽ വെട്ടി​പ്പൊ​ളി​ച്ചു. അ​വ​രെ ത​ട്ടി​നീ​ക്കി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി. ക​ല്ലും മ​ണ്ണും കു​പ്പി​ച്ചി​ല്ല​ുകളും വ​ന്ന​ടി​ച്ച് പ്റൊ​ഫ​സ​റു​ടെ ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റ​തൊ​ഴി​ച്ചാൽ അ​ത്ഭു​ത​ക​ര​മാ​യി ആ കു​ടും​ബം ര​ക്ഷ​പ്പെ​ട്ടു. വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കിൽ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ സാ​ധ​ന​സാ​മ​ഗ്റി​കൾ പ​ല​തും ഒ​ലി​ച്ചു​പോ​യി. അ​വ​യെ മ​ണ്ണു മൂ​ടി​ക്ക​ള​ഞ്ഞു. മു​റ്റ​ത്തു​കി​ട​ന്ന കാ​റും ചെ​ളി​യിൽ പു​ത​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് രാ​ഷ്​​ട്റീയ നേ​താ​ക്ക​ളും ജ​ന​പ്റ​തി​നി​ധി​ക​ളും ജ​ല​അ​തോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ടി​യെ​ത്തി. പല ഉ​റ​പ്പു​ക​ളും ന​ൽ​കി. പ​ക്ഷേ ഒ​ന്നും ന​ട​ന്നി​ല്ല. ന​ഷ്​​ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാൻ നി​യ​മ​ത്തിൽ വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​തർ പ​റ​യു​ന്ന​ത്. അ​തി​നു കാ​ത്തു​നി​ൽ​ക്കാ​തെ വീ​ട് ര​ണ്ടാ​മ​തും ശ​രി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് പ്റൊ​ഫ​സർ ര​ഘു​നാ​ഥ​ൻ. ന​ഷ്​​ടം അ​ദ്ദേ​ഹ​ത്തി​ന്റേ​തു മാ​ത്റ​മാ​ണ​ല്ലോ.

തി​രു​വ​ന​ന്ത​പു​ര​ത്തു​കാർ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ന് അ​ടു​ത്താ​ണ് താ​മ​സ​മെ​ങ്കിൽ കൊ​ച്ചി​ക്കാർ പ​ല​ത​രം ഗ്യാ​സ് പൈ​പ്പ് ലൈ​നു​ക​ൾ​ക്കു മു​ക​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. പ​ല​ത​രം കേ​ബി​ളു​ക​ളും പൈ​പ്പ് ലൈ​നു​ക​ളും നാ​ടെ​ങ്ങും റോ​ഡു​ക​ൾ​ക്കൊ​പ്പം പാ​യു​ന്നു​ണ്ട്. ആ റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് പാ​ച​ക​വാ​ത​ക​വും മാ​രക രാ​സ​വ​സ്​​തു​ക്ക​ളും നി​റ​ച്ച വൻ ടാ​ങ്ക​റു​കൾ ചീ​റി​പ്പാ​യു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക​രി​കിൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ​ത​ല്ലാ​ത്ത കു​റ്റം കൊ​ണ്ട് അ​പ​ക​ടം സം​ഭ​വി​ക്കു​ന്പോൾ അ​തി​ന് പ​രി​ഹാ​ര​ന​ട​പ​ടി​യി​ല്ലെ​ന്നു വ​രു​ന്ന​ത് പ​രി​ഷ്​​കൃത സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണ്.

നാ​ട്ടിൽ ഏ​തു വി​ക​സന പ്റ​വൃ​ത്തി​കൾ ന​ട​ക്കു​ന്പോ​ഴും അ​തി​നു വില ന​ൽ​കേ​ണ്ടി വ​രു​ന്ന ജ​ന്മ​ങ്ങ​ളു​ണ്ട്. അ​വ​രു​ടെ ത്യാ​ഗ​വും ന​ഷ്​​ട​വും ഗു​ണ​ഭോ​ക്താ​ക്കൾ ഓ​ർ​മ്മി​ക്കാ​റി​ല്ല. ഗു​ണ​ഫ​ല​ങ്ങൾ എ​ത്തി​ക്കു​ന്ന​തി​ലു​ള്ള അ​ത്യു​ൽ​സാ​ഹ​ത്തി​ന്റെ പ​ത്തി​ലൊ​ന്ന് ദോ​ഷ​ഫ​ല​ങ്ങൾ പ്റ​തി​രോ​ധി​ക്കു​ന്ന​തിൽ കാ​ണി​ക്കേ​ണ്ട​ത​ല്ലേ? ചോ​ർ​ച്ച ക​ണ്ടെ​ന്നു പ​രാ​തി ല​ഭി​ച്ച ദി​വ​സം ര​ണ്ടോ,​ മൂ​ന്നോ മ​ണി​ക്കൂർ ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ങ്കിൽ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന ദു​ര​ന്ത​മാ​ണ് അ​ലം​ഭാ​വം കൊ​ണ്ട് ക്ഷ​ണി​ച്ചു​വ​രു​ത്തി ജ​ന​ത്തി​ന്റെ ത​ല​യ്​​ക്ക് കെ​ട്ടി​വ​ച്ച​ത്.

വേ​ണ്ട,​ അ​പ​ക​ടം ന​ട​ന്നു​ക​ഴി​ഞ്ഞ് സ​ഹാ​യം ന​ൽ​കേ​ണ്ട. അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​കൾ എ​ടു​ക്കാ​മ​ല്ലോ. അ​പ​ക​ട​സാ​ദ്ധ്യത ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്പോ​ഴും പ​രാ​തി​കൾ പ​റ​യു​ന്പോ​ഴും അ​വ​യു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കേ​ണ്ട​വർ ആ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തു കാ​ണാ​നാ​ണ് ജ​നം ആ​ഗ്റ​ഹി​ക്കു​ന്ന​ത്.

Wednesday, July 3, 2013

പ്റതീക്ഷയുടെ പ്റകാശം അസ്​തമിക്കാറില്ല

 
 ‘ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുന്പോൾ സത്യത്തിൽ ഞാൻ എന്നെ തോൽപ്പിക്കുകയായിരുന്നു. എന്നും എല്ലാത്തിനോടും തോൽക്കാൻ വിധിക്കപ്പെട്ടവനാണു ഞാൻ എന്ന എന്റെ ധാരണ തെറ്റി. അതോടെ ഞാൻ പുതിയൊരാളായി.’


ഏറ്റവും പ്റതികൂലമായ കാലാവസ്ഥ. അപരിചിതമായ ഭൂപ്റദേശം. മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഷ. ചുറ്റുപാടും എന്തൊക്കെയോ ഭീതിജനകമായത് സംഭവിക്കുന്ന പ്റതീതി. ഏതോ ഭീകര ലോകത്തേക്ക് പൊടുന്നനെ എടുത്തെറിയപ്പെട്ടതുപോലെ. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ തീർത്ഥാടക കേന്ദ്റങ്ങളിലേക്കു പോയ മലയാളികൾ ഉൾപ്പെടെയുള്ളവർ പ്റളയതാണ്ഡവത്തിനു മുന്നിൽ ഒറ്റപ്പെട്ടുപോയതിനെ കുറിച്ച് ഓർമ്മിച്ചാൽത്തന്നെ ഭയമുണരും.

മേഘസ്ഫോടനം,​ പേമാരി,​ മലയിടിച്ചിൽ തുടങ്ങിയ വിപത്തുകളെല്ലാം ഒറ്റയടിക്കു കൺമുന്നിൽ വരികയാണ്. മറുകര കാണാൻ ബുദ്ധിമുട്ടുള്ള ഗംഗയും മറ്റു നദികളും രൗദ്റഭാവത്തിൽ അലറി ആർത്തടുക്കുന്നു. സഞ്ചരിക്കുന്ന ദുഷ്​കരമായ കാനന പാതകൾ തകർന്നടിയുന്നു. ചെങ്കുത്തായ മലനിരകളിൽ നിന്ന് കൂറ്റൻ പാറകളും മണ്ണും അടർന്നുവീഴുന്നു. ഹിമക്കാറ്റിന്റെ തീവ്റതയിൽ തൊട്ടുമുൻപുള്ളതു പോലും മറയുന്നു. ജീവൻ കൈയിൽപ്പിടിച്ച് നെട്ടോട്ടമാണ്.

എല്ലാം ഒട്ടൊന്നു ശമിച്ചപ്പോഴാകട്ടെ,​ ചുറ്റുപാടും ശവപ്പറന്പു പോലെ. തകർന്നടിഞ്ഞ കെട്ടിടങ്ങൾ. കല്ലും മണ്ണും നിരന്ന ഭൂഭാഗങ്ങൾ. അവയ്​ക്കിടയിൽ മൃതശരീരങ്ങൾ. അവശിഷ്​ടങ്ങൾക്കിടയിൽ അകപ്പെട്ടു പിടയുന്നവർ,​ ഗുരുതരമായി പരിക്കേറ്റവരുടെ കാതടപ്പിക്കുന്ന രോദനങ്ങൾ. രക്ഷാമാർഗം കണ്ടെത്താനായുള്ള പരക്കംപാച്ചിലിൽ മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള മനോനില നഷ്​ടമായവർ. സുരക്ഷിതമായ ഒരു താവളം കണ്ടെത്തണമെന്ന ഒറ്റ ചിന്തയിലാണ് ഏവരും.

നാട്ടിൽ വിവരമറിയിക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ദൂരെ നിന്ന് ഒഴുകിയെത്തുന്ന സ്​നേഹത്തിന്റെ വില അറിയുന്ന നിമിഷങ്ങൾ. അപകടത്തിന്റെ നടുവിലും താൻ സുരക്ഷിതനായിരിക്കുന്നുവെന്ന് അവരെ അറിയിച്ചാൽ മാത്റമേ മനസിന്റെ പിടച്ചിൽ അവസാനിക്കൂ. അറിയിക്കാനായാൽ പകുതി സമാധാനം.

താവളമൊരുക്കിത്തന്ന രക്ഷാസ്ഥാനങ്ങളിലാകട്ടെ,​ സൗകര്യങ്ങൾ പരിമിതമാണ്. വൈദ്യുതിയും വാർത്താ വിനമയ ബന്ധങ്ങളും അറ്റിരിക്കുന്നു. കുടിവെള്ളമില്ല. വിറകെല്ലാം നനഞ്ഞതിനാൽ തീകൂട്ടാനാകാത്ത സ്ഥിതി. കിടക്കാൻ കട്ടിലോ,​ മറ്റു സംവിധാനങ്ങളോ ഇല്ല. സുഖസൗകര്യങ്ങൾ വെടിഞ്ഞ് ഇല്ലായ്മകളുമായി പൊരുത്തപ്പെടുന്നു. ഭക്ഷണം പരിമിതം. ഉള്ളത് അമൃതായി മാറുന്നു.

ഏകാന്തത,​ രോഗം,​ മരണം- ഇവയെ തൊട്ടുരുമ്മിയാണ് ഓരോ നിമിഷവും പിന്നിടുന്നത്. സഹായിക്കാൻ എത്തുന്നവരെ പോലെ തന്നെ മറ്റൊരു വിഭാഗവുമുണ്ട്. നിസഹായത മുതലെടുക്കാനായെത്തുന്ന കവർച്ചക്കാർ. ചിലർ രാവിന്റെ മറവിലായിരിക്കും. ചിലരാകട്ടെ,​ കൺവെട്ടത്തും. കൈയിൽ ബാക്കിയുള്ളത് കവർന്നെടുക്കുകയാണ് അവരുടെ ഉദ്ദേശ്യം. അതിനിടയിൽ മർദ്ദനവും ഏൽപ്പിക്കും.

ഏതു പ്റകൃതി ദുരന്തത്തിലും ഏതാണ്ട് ഇതൊക്കയാണ് സംഭവിക്കുന്നത്. എത്റ നിസാരന്മാരാണ്,​ നിസഹായാരാണ് വാസ്​തവത്തിൽ നാമെന്ന് ബോദ്ധ്യപ്പെടുന്ന നിമിഷങ്ങൾ. പക്ഷേ അതിന് ഇരകളാകുന്നവരൊഴികെ മറ്റുള്ളവർ ഇതു ക്റമേണ മറന്നുപോകുന്നു.

ഉത്തരാഖണ്ഡിലെ ദുരന്തവാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഫോൺ ശബ്ദിച്ചു. അപ്പുറത്തുനിന്ന് ഒരു കലന്പിച്ച ശബ്ദം:

 ‘അഹമ്മദാബാദിൽ നിന്ന് ദേവസ്യയാണ്. ഓർക്കുന്നുണ്ടോ?’ 
മറന്നിട്ടില്ലെന്നു പറഞ്ഞപ്പോൾ ദേവസ്യ പറഞ്ഞു: 
‘ഇത്തവണയും രക്ഷപ്പെട്ടു. കഴിഞ്ഞയാഴ്​ചയാണ് ബദരീനാഥിൽ പോയിവന്നത്.’

പറന്പിക്കുളത്ത് ദേവസ്യാ ജോസഫിനെ മറക്കാൻ ബുദ്ധിമുട്ടാണ്. പന്ത്റണ്ടു വർഷം മുൻപ് ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂകന്പത്തിലെ നാശനഷ്​ടങ്ങൾക്കിടയിൽനിന്ന് ജീവൻ കൈയിൽപ്പിടിച്ച് കാതങ്ങൾ താണ്ടിയ ദേവസ്യാ ജോസഫ് അന്നു പറഞ്ഞ ഒരു വാചകം മനസിലുണ്ട്.

‘ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുന്പോൾ സത്യത്തിൽ ഞാൻ എന്നെ തോൽപ്പിക്കുകയായിരുന്നു. എന്നും എല്ലാത്തിനോടും തോൽക്കാൻ വിധിക്കപ്പെട്ടവനാണു ഞാൻ എന്ന എന്റെ ധാരണ തെറ്റി. അതോടെ ഞാൻ പുതിയൊരാളായി.’

എറണാകുളം ജില്ലയിലെ ഒരു കൊച്ചുപട്ടണത്തിൽ തരക്കേടില്ലാത്ത കുടംബത്തിലാണ് ജോസഫ് ജനിച്ചത്. നാലു സഹോദരന്മാർ. അവരെല്ലാം പഠിച്ച് ഉന്നതവിജയം നേടി. ജോസഫും പഠിക്കാൻ മോശക്കാരനല്ല. പക്ഷേ പരീക്ഷാഹാളിലെത്തുന്പോൾ എല്ലാം മറന്നുപോകും. അങ്ങനെ പത്തിൽ പലവട്ടം തോറ്റു. കോളേജിലും തോൽവി ആവർത്തിച്ചപ്പോൾ നാടുവിട്ടു. ബറോഡയിൽ ഒരു ബന്ധുവിനൊപ്പമായിരുന്നു.

എന്തുചെയ്​താലും പിഴയ്​ക്കുന്ന ദേവസ്യ ബന്ധുവിനും ഭാരമായി. അവിടം വിട്ട് അഹമ്മദാബാദിലെത്തി. ഒരു മാർവാഡിയുടെ കയറ്റുമതി സ്ഥാപനത്തിൽ ജോലിക്കാരനായി. കണ്ട്​ല തുറമുഖത്തേക്ക് ചരക്കുകയറ്റിപ്പോയ ലോറിയിൽ കയറി നാടു കാണാൻ പോയതാണ്. രാവിലെ തലസ്ഥാന നഗരം ചുറ്റിക്കണ്ടുകൊണ്ടിരിക്കുന്പോഴാണ് ഭൂകന്പം ഭുജിനെ ചുഴറ്റിയെറിഞ്ഞത്. നിമിഷനേരം കൊണ്ട് എല്ലാം കൺമുന്നിൽ തകർന്നടിഞ്ഞു. സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞതു മാത്റം ഓർമ്മയുണ്ട്.

ബോധം തെളിയുന്പോൾ വലിയൊരു കരിങ്കൽ കൂനയ്​ക്കു സമീപം കിടക്കുകയാണ്. റോഡരികിൽ തലയുയർത്തി നിന്നിരുന്ന കെട്ടിടമാണ് ക്ഷണനേരം കൊണ്ട് കൽക്കൂന്പാരമായത്. കൈയ്​ക്കും കാലിനും പോറലേറ്റതൊഴിച്ചാൽ ഒടിവൊന്നുമില്ല. അതുകൊണ്ട് കന്പിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലൂടെ അലറിവിളിച്ച് വേച്ചുവേച്ചു നടന്നു. കുറച്ചുകഴിഞ്ഞപ്പോൾ കരച്ചിൽ താനേ നിന്നു. വേദന കടിച്ചുകൊണ്ട് പലായനം ചെയ്യുന്ന പലരും തന്നെക്കാൾ അവശർ. ചില സ്​ത്റീകളുടെ ഒക്കത്ത് കൊച്ചുകുട്ടികളുണ്ട്. ചിലർ പ്റായമായവരെ എടുത്തുകൊണ്ടാണ് ഓടുന്നത്. നേടിയതും സ്വന്തമാക്കിയതുമെല്ലാം എന്നേക്കും ഉപേക്ഷിച്ചുള്ള ഓട്ടം. 


ഗുജറാത്ത് ഭൂകന്പത്തിൽ ഏതാണ്ട് ഇരുപതിനായിരം പേരാണ് മരിച്ചത്. ആറു ലക്ഷം പേർ ഭവനരഹിതരായി. രണ്ടുലക്ഷത്തോളം പേർക്ക് പരിക്കേറ്റു. അവരിൽ ഒരാളായിരുന്നു ദേവസ്യാച്ചൻ.

പക്ഷേ ആ ഭൂകന്പം എല്ലാ മുൻധാരണകളെയും മാറ്റിമറിച്ചു. അതുവരെ സ്വന്തമായി ഒന്നും ചെയ്യാതെ വിധിയെ പഴിച്ചുകഴിയുകയായിരുന്നു. തുടർച്ചയായി തോൽവികൾ മാത്റം. ഇത്തരമൊരു ജീവിതം ഒടുക്കിയാലെന്താണെന്നുപോലും ചിന്തിച്ചിട്ടുണ്ടെന്ന് ദേവസ്യ പറഞ്ഞു.

പതിനാറു കിലോമീറ്റർ അകലെയുള്ള ക്യാന്പിലേക്ക് എത്താനാകുമോയെന്നതായിരുന്നു ആദ്യ സംശയം. ഭക്ഷണമോ,​ വെള്ളമോ കിട്ടാതെ വഴിക്കു താൻ മരി്ച്ചുപോകുമെന്ന് ശങ്കിച്ചു. ജീവിതത്തിൽ ഒരിക്കലും നാലു കിലോമീറ്റർ തികച്ചു നടന്നിട്ടില്ല. പോകുംവഴി അവശനായി കിടക്കുന്ന ഒരു വൃദ്ധനെ കണ്ടു. അയാളെ താങ്ങിയെടുത്ത് ക്യാന്പിലെത്തിച്ചപ്പോൾ ദേവസ്യ ജീവിതത്തിലാദ്യമായി ജയിച്ചു.

പിന്നീട്,​ അഭയാർത്ഥിക്യാന്പിൽ വന്നടിയുന്നവർക്ക് ദേവസ്യ തുണയായി. എല്ലാം നഷ്​ടപ്പെട്ടവർക്ക് സ്വന്തം കുടുംബാംഗത്തെപ്പോലെ ഉപകാരിയായി. 

 ‘ഒടുവിൽ എനിക്ക് എന്നെ തരിച്ചുകിട്ടി. എല്ലാ കാര്യത്തിലും ശങ്കിക്കാതെ മുന്നിട്ടിറങ്ങാൻ കഴിഞ്ഞു.’

അഭയാർത്ഥി ക്യാന്പിൽ വച്ചു പരിചയപ്പെട്ട ഒരു വ്യവസായി തന്റെ സഹായിയായി ദേവസ്യയെ കൂട്ടി. ഭൂകന്പം കഴിഞ്ഞപ്പോൾ കച്ചിലെ വ്യവസായങ്ങളെ സർക്കാർ നികുതിയിൽനിന്ന് ഒഴിവാക്കി. പല ഗുജറാത്തി വ്യവസായികളും ധാതു ഖനനത്തിനായി അവിടേക്കു കുതിച്ചു. അക്കൂട്ടത്തിൽ ദേവസ്യയ്​ക്ക് അഭയം നൽകിയ വ്യക്തിയുമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗത്തിലാണ് ദേവസ്യാ ജോസഫ്.

ഏതു ദുരന്തവും എല്ലാം തൂത്തെറിയും. എന്നാൽ അതോടെ എല്ലാം അവസാനിക്കുന്നില്ല. പ്റതീക്ഷയോടെ പൊരുതിനിൽക്കുന്നവർക്കു മുന്നിൽ അത് പുതിയ വഴികൾ തുറക്കും. ഇരുട്ടുവീണ തുരങ്കത്തിന്റെ അറ്റത്ത് ജീവിതത്തിന്റെ വെളിച്ചം പരക്കും.