Monday, April 15, 2013

നന്നാകരുത് ഈ നാട് !

സിംഗപ്പൂരിൽ പോയതിന്റെ വിശേഷങ്ങൾ വിളന്പുകയാണ് ബാബു ജോൺ. എത്റ പറഞ്ഞിട്ടും മതിയാകാതെ വർണ്ണനകൾ നീളുന്നു. 

നിക്കോൾ ഹൈവേയിലൂടെ,​ മെർദേക്കാ പാലത്തിലൂടെ,​ സ്​റ്റേഡിയം വിശേഷങ്ങളിലൂടെ,​ ഡ്റാഗൺ ബോട്ട് ക്ളബ്ബിലൂടെ,​ സ്​പോർട്​സ് ഹബ്ബിലൂടെയെല്ലാം കറങ്ങി കേവിക്കാരിൽ രസം നിറയ്​ക്കുകയാണ് ബാബു ജോൺ. കായിക പ്റേമിയും വ്യവസായിയുമാണ്. 


‘‘ അവർ അവിടം സൂക്ഷിച്ചിരിക്കുന്നതു കാണണം. കണ്ടു പഠിക്കണം. നമ്മുടെ വരട്ടുവാദി രാഷ്​ട്റീയക്കാരുണ്ടല്ലോ. കുറഞ്ഞപക്ഷം അവരെയെല്ലാം ഒരു വിമാനത്തിൽ കയറ്റി അവിടെ കൊണ്ടുപോയി എല്ലാം ഒന്നു കാണിക്കേണ്ടതാ. അതോടെ പകുതി കുറയും എതിർപ്പെല്ലാം.’’
‘‘അതു ശരിയാ കേട്ടോ. ഇനി അവിടെയൊന്നും വേണമെന്നില്ല. ചൈന തന്നെയാകട്ടെ. 


എന്താ അവിടെയൊക്കെ വന്ന മാറ്റം! കഴിഞ്ഞ കൊല്ലം പോയപ്പോൾ കണ്ട നാടല്ല അത്. ’’ അടുത്തിരുന്ന സുരേഷ് ഉണ്ണിത്താൻ അനുകൂലിച്ചു. ചൈനയിൽനിന്നു ഫർണീച്ചർ മുതൽ ടൈലുകൾ വരെയുള്ള സാധനങ്ങൾ വാങ്ങി നാട്ടിലെത്തിച്ചു വിൽക്കുന്നതാണ് സുരേഷിന്റ ബിസിനസ്. 

‘‘ സെൻഷെൻ എന്ന സ്ഥലത്താണ് കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ പോകുന്നത്. പക്ഷേ ഓരോ തവണ ചെല്ലുന്പോഴും കണ്ടാലറിയാതെ മാറിപ്പോകുന്നു. ഒരാഴ്​ച ഒരു അംബരചുംബിയും ഒരു ഉദ്യാനവും എന്നതാണത്റേ അവരുടെ പ്ളാനിംഗ്. 200 മീറ്റർ ഉയരമുള്ള ചുരുങ്ങിയത് രണ്ടു ഡസൻ കെട്ടിടങ്ങളെങ്കിലുമായി. എല്ലാം മികച്ച പ്ളാനിംഗിന്റെ ഫലമാണ്. നമുക്കെവിടെ പ്ളാനിംഗ്?’’ 


‘‘അതിന് അത്റയ്​ക്കാന്നും പോകണ്ട. തമിഴ്നാടു തന്നെ എത്റ മാറി. നമ്മുടെ നാടു മാത്റമെന്താ ഇങ്ങനെ? ’’ കേട്ടിരുന്ന മത്തായി ജോണിന് സംശയം മാറിയില്ല. അവരുടെ സംഭാഷണം അങ്ങനെ നീളുകയാണ്. ‘‘ ഓ,​ ഈ നാട് നന്നാവില്ല’’ എന്ന നിഗമനത്തിലാണ് ഒടുവിൽ അവർ എത്തിയതെന്നു തോന്നുന്നു. സാധാരണ ഇത്തരം ഏതു ചർച്ചകളുടെയും അവസാനം അങ്ങനെയാണ്. 


മലയാളികളെപ്പോലെ ലോകം കണ്ടിട്ടുള്ള ജനവിഭാഗമില്ല. സൈബീരിയയിലും അലാസ്​കയിലും വരെ മലയാളികളുണ്ട്. ജീവിക്കാൻ വേണ്ടി നാടുവിട്ടവരും മികച്ച തസ്​തികകളിൽ ജോലി ചെയ്യുന്നവരുമെല്ലാം അക്കൂട്ടത്തിൽ പെടുന്നു. കുടുംബത്തിനുവേണ്ടി വിദേശ ജോലി സ്വീകരിച്ച സ്​ത്റീകളും ഏറെയുണ്ട്. 


എല്ലാ നാട്ടുകാരും സമ്മതിക്കുന്ന ഒരു വസ്​തുതയുണ്ട്. മലയാളികൾ കഠിനാദ്ധ്വാനികളാണ്. കഴിവുള്ളവരാണ്. വിശ്വസ്​തരും മര്യാദക്കാരുമാണ്. അച്ചടക്കവും അനുസരണയുള്ളവരുമാണ്. 


എങ്ങനെയാണ് നമുക്ക് രണ്ടു മുഖങ്ങളും പെരുമാറ്റ രീതികളുമുണ്ടായത് എന്നത് സാമൂഹ്യ ശാസ്​ത്റജ്ഞർ മാത്റം ചിന്തിക്കേണ്ട കാര്യമാണോ? സംശയമുണ്ട്. അറബിക്കടലിനും സഹ്യപർവതത്തിനും ഇടയ്​ക്കുള്ള മലയാളനാട്ടിൽ നമ്മൾ അലസരും കഴിവുകെട്ടവരും നിഷേധികളും എന്തിനെയും അവജ്ഞയോടെ കാണുന്നവരും. പുറത്ത് നേരെ തിരിച്ചും. നന്നാകരുത് ഈ നാട് എന്നു നിർബന്ധമുള്ളതുപോലെയാണ് പെരുമാറ്റം. 


മുംബയ്,​ അഹമ്മദാബാദ്,​ പൂന,​ ചെന്നൈ,​ മധുര,​ ബാംഗ്ളൂർ,​ ഹൈദരാബാദ് തുടങ്ങി ഏതാണ്ടെല്ലാ നഗരങ്ങളിലും പതിവായി പോകുന്ന എത്റയോ പേരുണ്ട്. അധികവും കച്ചവടക്കാരാണ്. അവിടത്തെ റോഡുകളെ കുറിച്ചും ഫ്ളൈ ഓവറുകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ പോലും കേരളത്തിൽ ഒരു ഫ്ളൈ ഓവറോ,​ റെയിൽപ്പാതയോ വന്നാൽ കൊടിയുമായി ഇറങ്ങുന്നതു കാണാം. 


ടോൾഗേറ്റ് കല്ലെറിഞ്ഞു തകർക്കുന്ന ചില സംഘടനകളുടെ സംസ്ഥാന,​ ദേശീയ നേതാക്കൾക്ക് അന്യനാട്ടിൽ ഓരോ അൻപതു കിലോമീറ്ററിലും ഇരുപതും മുപ്പതും അൻപതും ടോൾ നൽകി യാത്റ ചെയ്യുന്പോൾ തെല്ലുമില്ല പ്റതിഷേധം. 


ഒരിക്കൽ സുഹൃത്തായ ഒരു നേതാവ് ഹൈവേ സമരത്തിനു മുന്നിട്ടിറങ്ങി. റോഡിനു വീതി കൂട്ടുന്നതിനുള്ള സർവേ നടക്കുന്നു. അത് നിറുത്തിവയ്​ക്കണം എന്നതാണ് ആവശ്യം. സർവേ നടത്തി നിർദ്ദേങ്ങൾ വന്ന് എത്റയോ കാലം കഴിഞ്ഞാവും റോഡ് വരിക. പക്ഷേ നാട്ടിൽ മൂന്നാഴ്ച കൊണ്ട് നാല് ഹർത്താലുകൾ നടന്നു. അതെ കുറിച്ച് ചോദിച്ചപ്പോൾ നേതാവ് പറഞ്ഞത് ഇങ്ങനെ: 


‘‘ഇതൊക്കെ ആഗോള സാന്പത്തിക നയങ്ങളുടെ ഫലമാണ്. റോഡിന് വീതി കൂട്ടുന്നത് ഭൂമാഫിയയെ സഹായിക്കാനാണ്. ഭൂമാഫിയ ഭൂമി വാങ്ങിയാൽ നാളെ അവിടെ റിയൽ എസ്​റ്റേറ്റുകാരും ആഗോള കുത്തകകളും കടന്നുവരും. അവർ അവർക്കു താത്പര്യമുള്ള വ്യവസായവും ബിസിനസും തുടങ്ങും. നമ്മുടെ അന്തരീക്ഷം മലിനമാക്കും. കുടിവെള്ളം കിട്ടാതാകും. നാട്ടുകാർക്കു പകരം മറുനാട്ടുകാർ കാര്യങ്ങൾ നിയന്ത്റിക്കും. അത് പാടില്ല. അതിന് ഇന്നേ തടയിടണം.’’ 

ഇത്തരം അമിതാവേശങ്ങൾ ഒരു ജനത എന്ന നിലയിൽ നമ്മെ എവിടെയെത്തിക്കും എന്ന ചോദ്യത്തിനുമുണ്ട് റെഡിമെയ്ഡ് ഉത്തരം: ‘‘ നമ്മൾ നമ്മുടെ കാര്യം മാത്റം നോക്കിയാൽ പോരാ. ഭാവിതലമുറയുടെ കാര്യവും ചിന്തിക്കണം.’’ 

നേതാവിന്റെ മകൻ ബാംഗ്ളൂർ ഇൻഫോസിസിലാണ്. നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണ്. ഇതല്ലേ സത്യത്തിൽ നാം നേടിക്കൊടുത്തത്? ജീവിക്കാൻ കൊള്ളാത്ത ഒരു നാടായല്ലേ യുവാക്കൾ കേരളത്തെ കാണുന്നത്? 


തമിഴ്നാട്ടിലായാലും ഗുജറാത്തിലായാലും അവിടത്തെ യുവാക്കൾക്ക് അവിടെ തൊഴിൽ ചെയ്​ത് ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ലഭിക്കുന്നു. മുൻപ് ബർമ്മയും സിംഗപ്പൂരും പിന്നീട് അമേരിക്കയും യൂറോപ്പും പിന്നെ ഗൾഫ് നാടുകളുമായി നമ്മുടെ അന്നദാതാക്കൾ. മുൻതലമുറ അന്യ രാജ്യക്കാരുടെ കാരുണ്യത്തിൽ ജീവിച്ചെങ്കിൽ ഇന്ന് അന്യ സംസ്ഥാനങ്ങളെ ആശ്റയിക്കേണ്ട ഗതികേടിലാണ് നമ്മുടെ ചെറുപ്പക്കാർ. ഒരേ കന്പനിയിൽ പോലും കേരളത്തിലെ തസ്തികയും ശന്പളവും കുവാണ്. ഉയരാനുള്ള സാദ്ധ്യതകൾ പരിമിതവും. ഇതാണ് നമ്മൾ നമ്മുടെ അനന്തര തലമുറയ്​ക്കായി നീക്കിവച്ചിട്ടുള്ള ജീവിതം. 


ലോകത്തിലെ എല്ലാ മാറ്റങ്ങളും മലയാളി നേരിട്ട് കാണുന്നു. നാഗരികതയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നു. പക്ഷേ സ്വന്തംനാട്ടിൽ അവയൊന്നും നമുക്കിഷ്​ടമില്ല. ഇറ്റാലിയൻ ടൈലിട്ട മണിമാളിക പണിതുയർത്തിയപ്പോഴും സുരേഷ് ഉണ്ണിത്താൻ പഴയ തറവാട് ഒരു മൂലയ്​ക്ക് നിലനിറുത്തിയിട്ടുണ്ട്. തറവാടിന്റെ പഴക്കം നാലാളെ കാണിക്കാൻ. അതുതന്നെയാകുമോ ഈ തറവാടും പഴമയോടെ നിലനിറുത്തുന്നതിന്റെ ഉദ്ദേശ്യം? 



(കേരളകൗമുദി ആഴ്​ചപ്പതിപ്പിൽ പ്റസിദ്ധീകരിക്കുന്ന ‘ചുറ്റും ചിലത് ’ എന്ന കോളത്തിൽ നിന്ന്)

Thursday, April 4, 2013

മറക്കരുത്,​ ഈ ജീവിതത്തെ സ്​നേഹിക്കാൻ

എ​ത്റ​യോ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് അ​വർ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​ത്. ജോൺ മാ​ത്യു​വും ദാ​മോ​ദ​ര​പ്പ​ണി​ക്ക​രും. പെ​രി​യാ​റി​ന്റെ തീ​ര​ത്തു​ള്ള ഒ​രു വൃ​ദ്ധ​സ​ദ​ന​മാ​ണ് ഇ​രു​വ​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജിൽ പ​ഠി​ച്ചി​രു​ന്ന​പ്പോൾ ഇ​രു​വ​രും ഹോ​സ്റ്റ​ലിൽ ഒ​രു​മി​ച്ചാ​യി​രു​ന്നു. ഉ​റ്റ സു​ഹൃ​ത്തു​ക്ക​ൾ. ഒ​രേ ബാ​ച്ചു​കാ​ർ.

കേ​ര​ള​ത്തി​ലെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ​ക്ക് ഈ​റ​ന​ണി​ഞ്ഞ ക​ഥ​ക​ളേ അ​ധി​ക​വും പ​റ​യാ​നു​ള്ളൂ. അ​തി​നാൽ അ​ന്തേ​വാ​സി​ക​ളോ​ട് വ്യ​ക്തി​പ​ര​മായ കാ​ര്യ​ങ്ങൾ ചോ​ദി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യാ​ണു പ​തി​വ്. ബ​ന്ധ​ങ്ങ​ളു​ടെ പ​വി​ത്റത ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന ക്റൂ​രത നി​റ​ഞ്ഞ ക​ഥ​ക​ളാ​വും പ​ല​ർ​ക്കും പ​റ​യാ​നു​ണ്ടാ​വു​ക. മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ത​മ്മി​ലു​ള്ള അ​ക​ലം ഏ​ത​റ്റം​വ​രെ പോ​കു​മെ​ന്ന​തി​നും പല ജീ​വി​ത​ങ്ങ​ളും സാ​ക്ഷ്യം പ​റ​യും. തി​ക്ത​മായ ഓ​ർ​മ്മ​ക്കൂ​ന്പാ​ര​മാ​ണ് അ​തി​നാൽ മി​ക്ക വൃ​ദ്ധ സ​ദ​ന​ങ്ങ​ളും.

വൃ​ദ്ധ​സ​ദ​ന​ത്തി​ലെ ഏ​കാ​ന്ത ജീ​വി​തം സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ണ്ട്. മ​ക്കൾ വി​ദേ​ശ​ത്തു​ള്ള​വ​ർ,​ ജീ​വി​ത​പ​ങ്കാ​ളി ന​ഷ്​​ട​മാ​യ​വ​ർ,​ ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കാ​തെ ക​ഴി​യാ​മെ​ന്നു വി​ചാ​രി​ക്കു​ന്ന​വ​ർ. പ​ഴ​യൊ​രു വാ​ന​പ്റ​സ്ഥ മാ​തൃ​ക​യെ​ന്ന്‌ വി​ശേ​ഷി​പ്പി​ക്കാം ഇ​തി​നെ.

എ​ന്നാൽ ജോൺ മാ​ത്യു​വോ,​ ദാ​മോ​ദ​ര​പ്പ​ണി​ക്ക​രോ അ​ങ്ങ​നെ എ​ത്തി​പ്പെ​ട്ട​വ​രാ​യി​രു​ന്നി​ല്ലെ​ന്ന് അ​വ​രോ​ടു സം​സാ​രി​ച്ച​പ്പോൾ മ​ന​സി​ലാ​യി. ജോൺ മാ​ത്യു സി​വിൽ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. പ​ണി​ക്കർ കേ​ന്ദ്റ​സ​ർ​ക്കാർ ഉ​ദ്യോ​ഗ​സ്ഥ​നും. ജോ​ലി​യു​മാ​യി ജോൺ മാ​ത്യു ബാം​ഗ്ളൂ​രിൽ ഉ​റ​ച്ചു. റാ​ന്നി​യിൽ നി​ന്നു ബാം​ഗ്ളൂ​രിൽ താ​മ​സ​മാ​ക്കിയ ഒ​രു കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ചു. ര​ണ്ട് ആ​ൺ​മ​ക്ക​ളാ​ണ്. ഇ​രു​വ​രെ​യും ന​ല്ല രീ​തി​യിൽ പ​ഠി​പ്പി​ച്ചു. എ​ട്ടു വ​ർ​ഷം മു​ൻ​പ് ഭാ​ര്യ മ​രി​ച്ചു. മ​ക്കൾ ബാം​ഗ്ളൂ​രിൽ ഐ.​ടി മേ​ഖ​ല​യിൽ മു​ന്തിയ ജോ​ലി​യി​ലാ​ണ്.

‘‘ എ​ന്റെ മ​ക്ക​ളെ കു​റ്റം പ​റ​യാ​നാ​വി​ല്ല. കു​റ്റം എ​ന്റേ​താ​ണ്. ഞാൻ സ്നേ​ഹം ഉ​ള്ളി​ലൊ​തു​ക്കി. സ്​​നേ​ഹം ഒ​രി​ക്ക​ലും പ്റ​ക​ടി​പ്പി​ച്ചി​ല്ല. അ​വ​രെ​ന്നെ പേ​ടി​യോ​ടെ​യാ​ണ് ക​ണ്ട​ത്. അ​തു​കൊ​ണ്ട് ഉ​ള്ളിൽ അ​ക​ൽ​ച്ച​യു​ണ്ടാ​യി കാ​ണ​ണം. ര​ണ്ടു പേ​രും വി​വാ​ഹം ക​ഴി​ഞ്ഞ്  വേ​റെ താ​മ​സ​മാ​യി. ഞാൻ ഒ​റ്റ​യ്​​ക്കും. ഞാൻ മാ​ത്റ​മേ​യു​ള്ള​ല്ലോ എ​ന്ന​വർ ചി​ന്തി​ച്ചി​ല്ല. മൂ​ന്നു മാ​സം കൂ​ടി ഞാ​ന​വി​ടെ താ​മ​സി​ച്ചു. പി​ന്നെ വി​ചാ​രി​ച്ചു നാ​ട്ടി​ലേ​ക്കു പോ​രാ​മെ​ന്ന്. ബ​ന്ധു​ക്ക​ളു​ണ്ട്. പ​ക്ഷേ അ​വ​രു​മാ​യി കാ​ര്യ​മായ ബ​ന്ധ​മി​ല്ല. എ​വി​ടെ​യെ​ങ്കി​ലും വ​ച്ച് വ​ല്ല​പ്പോ​ഴും അ​വ​രി​ലാ​രെ​യെ​ങ്കി​ലും കാ​ണും. പി​ന്നെ ഈ ജീ​വി​ത​വു​മാ​യി ഇ​ണ​ങ്ങി. ആ​രു​ടെ​യും ശ​ല്യ​മി​ല്ലാ​തെ​യും ആ​ർ​ക്കും ശ​ല്യ​മാ​കാ​തെ​യും പു​സ്​​ത​കം വാ​യി​ച്ചു സ​മ​യം ക​ഴി​ക്കും. എ​ന്നെ വേ​ണ്ടാ​ത്ത​വ​രെ എ​നി​ക്കും വേ​ണ്ട. ഇ​ങ്ങ​നെ തീ​ര​ട്ടെ ഇ​നി​യു​ള്ള ജീ​വി​തം.​’’

ജോൺ മാ​ത്യു മു​റി​ക്കു​ള്ളിൽ ഒ​തു​ങ്ങു​ന്നു. ആ​കെ മ​ന​സു തു​റ​ക്കു​ന്ന​ത് പ​ണി​ക്ക​രോ​ടു മാ​ത്റം. പ​ണി​ക്ക​രു​ടെ ക​ഥ​യും വ്യ​ത്യ​സ്​​ത​മ​ല്ല. കേ​ന്ദ്റ സ​ർ​വീ​സാ​യ​തു​കൊ​ണ്ട് രാ​ജ്യ​ത്തി​ന്റെ പല ഭാ​ഗ​ങ്ങ​ളി​ലും ജോ​ലി ചെ​യ്​​തു. മ​ക​നും മ​ക​ളു​മാ​ണു​ള്ള​ത്. മ​കൻ ഗ്വാ​ളി​യ​റിൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്നു. മ​കൾ ഭ​ർ​ത്താ​വി​നൊ​പ്പം ഡ​ൽ​ഹി​ക്ക​ടു​ത്ത് നോ​യ്ഡ​യി​ലാ​ണ്. ഭാ​ര്യ ര​ത്നം മ​ക​ളോ​ടൊ​പ്പം. പ​ണി​ക്കർ കു​റ​ച്ചു​കാ​ലം മ​ക​നോ​ടൊ​പ്പ​മാ​യി​രു​ന്നു. പി​ന്നെ മ​രു​മ​ക​ളു​ടെ കു​ത്തു​വാ​ക്കു​കൾ സ​ഹി​ക്കാ​താ​യ​പ്പോൾ നാ​ട്ടി​ലേ​ക്കു പോ​ന്ന​താ​ണ്. എ​ത്തി​പ്പെ​ട്ട​ത് ഇ​വി​ടെ​യും.

‘‘ അ​പ്പോൾ അ​വ​രോ​ടൊ​ക്കെ പി​ണ​ങ്ങി​പ്പോ​ന്ന​താ​ണോ​?​’’

‘‘അ​ങ്ങ​നെ തോ​ന്നു​ന്നു​ണ്ട് അ​ല്ലേ? പ​ക്ഷേ അ​ല്ല. അ​വ​രു​ടെ ബു​ദ്ധി​മു​ട്ട് വേ​റെ​യാ​രു മ​ന​സി​ലാ​ക്കാ​നാ​ണ്? ത​ത്കാ​ലം ആ​രോ​ഗ്യ​ത്തി​നു കു​ഴ​പ്പ​മി​ല്ല. ചെ​യ്യാൻ പല കാ​ര്യ​ങ്ങൾ ഇ​വി​ടെ​യു​മു​ണ്ട​ല്ലോ​’’

‘‘ഉ​ണ്ട്,​ ഉ​ണ്ട്,​ ഇ​വ​നു വ​ട്ടാ​ണ്’’ ജോൺ മാ​ത്യു ഇ​ട​യ്​​ക്കു ക​യ​റി. ‘‘ രാ​വി​ലെ ഇ​റ​ങ്ങും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നെ​ന്നു പ​റ​ഞ്ഞ്. ഇ​പ്പോൾ എ​ല്ലാ​വ​ർ​ക്കും കാ​ര്യ​മാ​ണ്. നാ​ളെ അ​വ​രും ത​ള്ളി​ക്ക​ള​യും. സ്വ​ന്തം ഭാ​ര്യ​യ്​​ക്കും മ​ക്ക​ൾ​ക്കും വേ​ണ്ടെ​ന്നു വ​യ്​​ക്കാ​മെ​ങ്കി​ലാ​ണോ നാ​ട്ടു​കാ​ർ​?​​​’’

പ​ണി​ക്കർ ചി​രി​ച്ച​ത​ല്ലാ​തെ മ​റ്റൊ​ന്നും പ​റ​ഞ്ഞി​ല്ല. ക​ന്യാ​സ്​​ത്റീ​കൾ ന​ട​ത്തു​ന്ന സ്വ​യം തൊ​ഴിൽ യൂ​ണി​റ്റും അ​നാ​ഥാ​ല​യ​വും അ​ടു​ത്തു​ണ്ട്. എ​ച്ച്.​ഐ.​വി രോ​ഗ​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാസ കേ​ന്ദ്റ​മു​ണ്ട്. അ​വി​ടെ​യൊ​ക്കെ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി പോ​കു​ന്നു​ണ്ട് പ​ണി​ക്ക​ർ. കു​റേ സ​മ​യം അ​വി​ടെ ചെ​ല​വ​ഴി​ക്കും. അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങൾ കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു കൊ​ടു​ക്കു​ന്നു. അ​വ​ർ​ക്ക് ആ​ത​്മ​ധൈ​ര്യം പ​ക​ർ​ന്നു ന​ൽ​കു​ന്നു. ചി​ല​ർ​ക്കൊ​ക്ക പ​രി​ച​യ​ക്കാർ മു​ഖേന ചെ​റിയ ജോ​ലി​യും ശ​രി​യാ​ക്കി കൊ​ടു​ത്തി​ട്ടു​ണ്ട്. വൃ​ദ്ധ​സ​ദ​ന​ത്തി​ന്റെ പ​രി​പാ​ടി​ക​ളി​ലും ഉ​ഷാ​റാ​ണ്.

ദി​വ​സ​ങ്ങൾ ക​ഴി​ഞ്ഞി​ട്ടും ഈ ര​ണ്ട് അ​ന്തേ​വാ​സി​ക​ളും മ​ന​സിൽ നി​ന്ന് മാ​ഞ്ഞി​ല്ല. മ​നു​ഷ്യ​ന് ക​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്ന പ​രീ​ക്ഷണ ഘ​ട്ട​ങ്ങ​ളു​ടെ അ​ന്ത​മി​ല്ലാ​യ്​മ ഇ​രു​വ​രും ഓ​ർ​മ്മി​പ്പി​ച്ചു. നാ​ളെ എ​ന്താ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ക​രു​തി​വ​ച്ചി​ട്ടു​ള്ള​ത് എ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. പ​ക്ഷേ വി​പ​രീത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മ​ന​സു ത​ള​രാൻ അ​നു​വ​ദി​ക്കാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​വർ ജീ​വി​ത​ത്തി​ന് പു​തിയ അ​ർ​ത്ഥം ക​ണ്ടെ​ത്തും. അ​തി​ലൂ​ടെ സ​മാ​ധാ​ന​വും.

ജോൺ മാ​ത്യു​വി​ന് അ​ട​ച്ചി​ട്ട മു​റി​യി​ലി​രു​ന്ന് പു​സ്ത​ക​ങ്ങൾ വാ​യി​ച്ചു​ത​ള്ളാം. പ​ക്ഷേ വാ​യ​ന​യി​ലൂ​ടെ ല​ഭി​ക്കേ​ണ്ട​ത് ഹൃ​ദയ വി​ശാ​ല​ത​യും ഉ​ൾ​ക്കാ​ഴ്​​ച​യു​മാ​ണ്. അ​തി​ന് ആ വാ​യന സ​ഹാ​യി​ക്കാ​ത്തി​ട​ത്തോ​ളം കാ​ലം മു​റി​ക്കൊ​പ്പം സ്വ​ന്തം മ​ന​സി​ന്റെ വാ​താ​യ​ന​ങ്ങ​ളും കൊ​ട്ടി​യ​ട​യ്​​ക്കാ​നേ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ക്കൂ.

മ​ക്കൾ ഒ​രി​ക്ക​ലും ത​ന്നെ തേ​ടി​വ​രി​ല്ലെ​ന്ന് ജോൺ മാ​ത്യു ക​രു​തു​ന്നു. വ​ന്നാൽ ത​ന്നെ അ​വ​ർ​ക്ക് മു​ഖം കൊ​ടു​ക്കി​ല്ല. സം​സാ​രി​ക്കേ​ണ്ടി​ വ​ന്നാൽ പോ​ലും ഉ​പ​ചാ​ര​വാ​ക്കു​കൾ മാ​ത്റം. സ്​​നേ​ഹം പു​റ​ത്തു കാ​ണി​ക്കാ​ത്ത​തു മാ​ത്റ​മ​ല്ല,​ അ​ദ്ദേ​ഹ​ത്തി​ന്റെ പ്റ​ശ്​​നം. സ്​​നേ​ഹം ഇ​ല്ലാ​ത്ത​തു കൂ​ടി​യാ​ണ്. ചു​റ്റു​മു​ള്ള എ​ല്ലാ​വ​രെ​യും സം​ശ​യ​വും അ​വി​ശ്വാ​സ​വു​മാ​ണ്. അ​ത് ത​ന്നി​ലു​ള്ള അ​വി​ശ്വാ​സം കൂ​ടി​യാ​ണ് എ​ന്നു പ​റ​യു​ന്ന​താ​വും കൂ​ടു​തൽ ശ​രി.

പ​ണി​ക്ക​രാ​ക​ട്ടെ,​ അ​നു​ഭ​വ​ങ്ങ​ളെ​ല്ലാം ക​യ്​​പേ​റി​യ​താ​യി​ട്ടും പി​ന്നെ​യും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു ത​യ്യാ​റാ​ണ്. ഉ​റ്റ​വ​ർ​ക്കു വേ​ണ്ട​ങ്കി​ലും ത​ന്നിൽ നി​ന്ന് ആ​ർ​ക്കെ​ങ്കി​ലും പ്റ​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ന്ന് ചി​ന്തി​ക്കു​ന്നു. ത​നി​ക്ക് വേ​ദ​ന​കൾ സ​മ്മാ​നി​ച്ച​വ​രോ​ടും കാ​ര്യ​മായ വി​ദ്വേ​ഷം പു​ല​ർ​ത്തു​ന്നി​ല്ല. അ​വ​രു​ടെ ഭാ​ഗം ഉ​ൾ​ക്കൊ​ള്ള​നും ഒ​രു പ​രി​ധി​വ​രെ ഒ​രു​ക്ക​മാ​ണ്.

ഭാ​ര്യ​യെ കു​റി​ച്ചു ചോ​ദി​ച്ച​പ്പോൾ പ​ണി​ക്കർ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ:

 ‘‘ എ​ന്നോ​ട് സ്​​നേ​ഹ​മി​ല്ലാ​ത്ത​തു കൊ​ണ്ടാ​വി​ല്ല. മ​കൾ വി​ളി​ക്കു​ന്നു. അ​വ​ൾ​ക്ക് കു​ഞ്ഞു​ങ്ങൾ മൂ​ന്നാ​ണ്. അ​ന്യ​നാ​ട​ല്ലേ. അ​വി​ടെ കു​റ്റു​ങ്ങ​ളെ വ​ള​ർ​ത്തുക ബു​ദ്ധി​മു​ട്ടാ​ണ്. ര​ത്ന​ത്തി​നാ​ണെ​ങ്കിൽ വേ​റെ ഒ​ന്നും അ​റി​യു​ക​യു​മി​ല്ല. കൊ​ച്ചു​വീ​ട് ആ​യ​തു​കൊ​ണ്ട് ഞാൻ കൂ​ടി താ​മ​സി​ച്ചാൽ ബു​ദ്ധി​മു​ട്ടാ​കും. ന​മ്മ​ള​ത് മ​ന​സി​ലാ​ക്കേ​ണ്ടേ​?​’’

ജോൺ മാ​ത്യു ഇ​ന്ന​ലെ​ക​ളിൽ ജീ​വി​ക്കു​ന്നു; പ​ണി​ക്കർ ഇ​ന്നി​ലും. സ്വ​ന്തം മ​ന​സി​ലെ ന​ന്മ പ​ണി​ക്കർ കെ​ടു​ത്തി​ക്ക​ള​ഞ്ഞി​ട്ടി​ല്ല.

മ​ന​സ് ഒ​രു വി​ള​ക്കാ​ണ്. ആ​ഞ്ഞ​ടി​ക്കു​ന്ന കാ​റ്റ​ത്തും ആ വി​ള​ക്ക് അ​ണ​യാ​തെ സൂ​ക്ഷി​ക്കാ​നാ​കു​ന്ന​വർ വി​ര​ള​മാ​ണ്. പ​ക്ഷേ അ​വ​ർ​ക്കേ ഒ​രു പൂ​ക്കാ​ലം സ​മ്മാ​നി​ക്കാൻ സാ​ധി​ക്കൂ.

(കേരളകൗമുദി ആഴ്​ചപ്പതിപ്പിലെ ‘ ചുറ്റും ചിലത് ’ എന്ന കോളം)