സിംഗപ്പൂരിൽ പോയതിന്റെ വിശേഷങ്ങൾ വിളന്പുകയാണ് ബാബു ജോൺ. എത്റ പറഞ്ഞിട്ടും മതിയാകാതെ വർണ്ണനകൾ നീളുന്നു.
നിക്കോൾ ഹൈവേയിലൂടെ, മെർദേക്കാ പാലത്തിലൂടെ, സ്റ്റേഡിയം വിശേഷങ്ങളിലൂടെ, ഡ്റാഗൺ ബോട്ട് ക്ളബ്ബിലൂടെ, സ്പോർട്സ് ഹബ്ബിലൂടെയെല്ലാം കറങ്ങി കേവിക്കാരിൽ രസം നിറയ്ക്കുകയാണ് ബാബു ജോൺ. കായിക പ്റേമിയും വ്യവസായിയുമാണ്.
‘‘ അവർ അവിടം സൂക്ഷിച്ചിരിക്കുന്നതു കാണണം. കണ്ടു പഠിക്കണം. നമ്മുടെ വരട്ടുവാദി രാഷ്ട്റീയക്കാരുണ്ടല്ലോ. കുറഞ്ഞപക്ഷം അവരെയെല്ലാം ഒരു വിമാനത്തിൽ കയറ്റി അവിടെ കൊണ്ടുപോയി എല്ലാം ഒന്നു കാണിക്കേണ്ടതാ. അതോടെ പകുതി കുറയും എതിർപ്പെല്ലാം.’’
‘‘അതു ശരിയാ കേട്ടോ. ഇനി അവിടെയൊന്നും വേണമെന്നില്ല. ചൈന തന്നെയാകട്ടെ.
എന്താ അവിടെയൊക്കെ വന്ന മാറ്റം! കഴിഞ്ഞ കൊല്ലം പോയപ്പോൾ കണ്ട നാടല്ല അത്. ’’ അടുത്തിരുന്ന സുരേഷ് ഉണ്ണിത്താൻ അനുകൂലിച്ചു. ചൈനയിൽനിന്നു ഫർണീച്ചർ മുതൽ ടൈലുകൾ വരെയുള്ള സാധനങ്ങൾ വാങ്ങി നാട്ടിലെത്തിച്ചു വിൽക്കുന്നതാണ് സുരേഷിന്റ ബിസിനസ്.
‘‘ സെൻഷെൻ എന്ന സ്ഥലത്താണ് കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ പോകുന്നത്. പക്ഷേ ഓരോ തവണ ചെല്ലുന്പോഴും കണ്ടാലറിയാതെ മാറിപ്പോകുന്നു. ഒരാഴ്ച ഒരു അംബരചുംബിയും ഒരു ഉദ്യാനവും എന്നതാണത്റേ അവരുടെ പ്ളാനിംഗ്. 200 മീറ്റർ ഉയരമുള്ള ചുരുങ്ങിയത് രണ്ടു ഡസൻ കെട്ടിടങ്ങളെങ്കിലുമായി. എല്ലാം മികച്ച പ്ളാനിംഗിന്റെ ഫലമാണ്. നമുക്കെവിടെ പ്ളാനിംഗ്?’’
‘‘അതിന് അത്റയ്ക്കാന്നും പോകണ്ട. തമിഴ്നാടു തന്നെ എത്റ മാറി. നമ്മുടെ നാടു മാത്റമെന്താ ഇങ്ങനെ? ’’ കേട്ടിരുന്ന മത്തായി ജോണിന് സംശയം മാറിയില്ല. അവരുടെ സംഭാഷണം അങ്ങനെ നീളുകയാണ്. ‘‘ ഓ, ഈ നാട് നന്നാവില്ല’’ എന്ന നിഗമനത്തിലാണ് ഒടുവിൽ അവർ എത്തിയതെന്നു തോന്നുന്നു. സാധാരണ ഇത്തരം ഏതു ചർച്ചകളുടെയും അവസാനം അങ്ങനെയാണ്.
മലയാളികളെപ്പോലെ ലോകം കണ്ടിട്ടുള്ള ജനവിഭാഗമില്ല. സൈബീരിയയിലും അലാസ്കയിലും വരെ മലയാളികളുണ്ട്. ജീവിക്കാൻ വേണ്ടി നാടുവിട്ടവരും മികച്ച തസ്തികകളിൽ ജോലി ചെയ്യുന്നവരുമെല്ലാം അക്കൂട്ടത്തിൽ പെടുന്നു. കുടുംബത്തിനുവേണ്ടി വിദേശ ജോലി സ്വീകരിച്ച സ്ത്റീകളും ഏറെയുണ്ട്.
എല്ലാ നാട്ടുകാരും സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്. മലയാളികൾ കഠിനാദ്ധ്വാനികളാണ്. കഴിവുള്ളവരാണ്. വിശ്വസ്തരും മര്യാദക്കാരുമാണ്. അച്ചടക്കവും അനുസരണയുള്ളവരുമാണ്.
എങ്ങനെയാണ് നമുക്ക് രണ്ടു മുഖങ്ങളും പെരുമാറ്റ രീതികളുമുണ്ടായത് എന്നത് സാമൂഹ്യ ശാസ്ത്റജ്ഞർ മാത്റം ചിന്തിക്കേണ്ട കാര്യമാണോ? സംശയമുണ്ട്. അറബിക്കടലിനും സഹ്യപർവതത്തിനും ഇടയ്ക്കുള്ള മലയാളനാട്ടിൽ നമ്മൾ അലസരും കഴിവുകെട്ടവരും നിഷേധികളും എന്തിനെയും അവജ്ഞയോടെ കാണുന്നവരും. പുറത്ത് നേരെ തിരിച്ചും. നന്നാകരുത് ഈ നാട് എന്നു നിർബന്ധമുള്ളതുപോലെയാണ് പെരുമാറ്റം.
മുംബയ്, അഹമ്മദാബാദ്, പൂന, ചെന്നൈ, മധുര, ബാംഗ്ളൂർ, ഹൈദരാബാദ് തുടങ്ങി ഏതാണ്ടെല്ലാ നഗരങ്ങളിലും പതിവായി പോകുന്ന എത്റയോ പേരുണ്ട്. അധികവും കച്ചവടക്കാരാണ്. അവിടത്തെ റോഡുകളെ കുറിച്ചും ഫ്ളൈ ഓവറുകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ പോലും കേരളത്തിൽ ഒരു ഫ്ളൈ ഓവറോ, റെയിൽപ്പാതയോ വന്നാൽ കൊടിയുമായി ഇറങ്ങുന്നതു കാണാം.
ടോൾഗേറ്റ് കല്ലെറിഞ്ഞു തകർക്കുന്ന ചില സംഘടനകളുടെ സംസ്ഥാന, ദേശീയ നേതാക്കൾക്ക് അന്യനാട്ടിൽ ഓരോ അൻപതു കിലോമീറ്ററിലും ഇരുപതും മുപ്പതും അൻപതും ടോൾ നൽകി യാത്റ ചെയ്യുന്പോൾ തെല്ലുമില്ല പ്റതിഷേധം.
ഒരിക്കൽ സുഹൃത്തായ ഒരു നേതാവ് ഹൈവേ സമരത്തിനു മുന്നിട്ടിറങ്ങി. റോഡിനു വീതി കൂട്ടുന്നതിനുള്ള സർവേ നടക്കുന്നു. അത് നിറുത്തിവയ്ക്കണം എന്നതാണ് ആവശ്യം. സർവേ നടത്തി നിർദ്ദേങ്ങൾ വന്ന് എത്റയോ കാലം കഴിഞ്ഞാവും റോഡ് വരിക. പക്ഷേ നാട്ടിൽ മൂന്നാഴ്ച കൊണ്ട് നാല് ഹർത്താലുകൾ നടന്നു. അതെ കുറിച്ച് ചോദിച്ചപ്പോൾ നേതാവ് പറഞ്ഞത് ഇങ്ങനെ:
നേതാവിന്റെ മകൻ ബാംഗ്ളൂർ ഇൻഫോസിസിലാണ്. നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണ്. ഇതല്ലേ സത്യത്തിൽ നാം നേടിക്കൊടുത്തത്? ജീവിക്കാൻ കൊള്ളാത്ത ഒരു നാടായല്ലേ യുവാക്കൾ കേരളത്തെ കാണുന്നത്?
തമിഴ്നാട്ടിലായാലും ഗുജറാത്തിലായാലും അവിടത്തെ യുവാക്കൾക്ക് അവിടെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ലഭിക്കുന്നു. മുൻപ് ബർമ്മയും സിംഗപ്പൂരും പിന്നീട് അമേരിക്കയും യൂറോപ്പും പിന്നെ ഗൾഫ് നാടുകളുമായി നമ്മുടെ അന്നദാതാക്കൾ. മുൻതലമുറ അന്യ രാജ്യക്കാരുടെ കാരുണ്യത്തിൽ ജീവിച്ചെങ്കിൽ ഇന്ന് അന്യ സംസ്ഥാനങ്ങളെ ആശ്റയിക്കേണ്ട ഗതികേടിലാണ് നമ്മുടെ ചെറുപ്പക്കാർ. ഒരേ കന്പനിയിൽ പോലും കേരളത്തിലെ തസ്തികയും ശന്പളവും കുവാണ്. ഉയരാനുള്ള സാദ്ധ്യതകൾ പരിമിതവും. ഇതാണ് നമ്മൾ നമ്മുടെ അനന്തര തലമുറയ്ക്കായി നീക്കിവച്ചിട്ടുള്ള ജീവിതം.
ലോകത്തിലെ എല്ലാ മാറ്റങ്ങളും മലയാളി നേരിട്ട് കാണുന്നു. നാഗരികതയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നു. പക്ഷേ സ്വന്തംനാട്ടിൽ അവയൊന്നും നമുക്കിഷ്ടമില്ല. ഇറ്റാലിയൻ ടൈലിട്ട മണിമാളിക പണിതുയർത്തിയപ്പോഴും സുരേഷ് ഉണ്ണിത്താൻ പഴയ തറവാട് ഒരു മൂലയ്ക്ക് നിലനിറുത്തിയിട്ടുണ്ട്. തറവാടിന്റെ പഴക്കം നാലാളെ കാണിക്കാൻ. അതുതന്നെയാകുമോ ഈ തറവാടും പഴമയോടെ നിലനിറുത്തുന്നതിന്റെ ഉദ്ദേശ്യം?
(കേരളകൗമുദി ആഴ്ചപ്പതിപ്പിൽ പ്റസിദ്ധീകരിക്കുന്ന ‘ചുറ്റും ചിലത് ’ എന്ന കോളത്തിൽ നിന്ന്)

‘‘ഇതൊക്കെ ആഗോള സാന്പത്തിക നയങ്ങളുടെ ഫലമാണ്. റോഡിന് വീതി കൂട്ടുന്നത് ഭൂമാഫിയയെ സഹായിക്കാനാണ്. ഭൂമാഫിയ ഭൂമി വാങ്ങിയാൽ നാളെ അവിടെ റിയൽ എസ്റ്റേറ്റുകാരും ആഗോള കുത്തകകളും കടന്നുവരും. അവർ അവർക്കു താത്പര്യമുള്ള വ്യവസായവും ബിസിനസും തുടങ്ങും. നമ്മുടെ അന്തരീക്ഷം മലിനമാക്കും. കുടിവെള്ളം കിട്ടാതാകും. നാട്ടുകാർക്കു പകരം മറുനാട്ടുകാർ കാര്യങ്ങൾ നിയന്ത്റിക്കും. അത് പാടില്ല. അതിന് ഇന്നേ തടയിടണം.’’
ഇത്തരം അമിതാവേശങ്ങൾ ഒരു ജനത എന്ന നിലയിൽ നമ്മെ എവിടെയെത്തിക്കും എന്ന ചോദ്യത്തിനുമുണ്ട് റെഡിമെയ്ഡ് ഉത്തരം: ‘‘ നമ്മൾ നമ്മുടെ കാര്യം മാത്റം നോക്കിയാൽ പോരാ. ഭാവിതലമുറയുടെ കാര്യവും ചിന്തിക്കണം.’’
നേതാവിന്റെ മകൻ ബാംഗ്ളൂർ ഇൻഫോസിസിലാണ്. നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണ്. ഇതല്ലേ സത്യത്തിൽ നാം നേടിക്കൊടുത്തത്? ജീവിക്കാൻ കൊള്ളാത്ത ഒരു നാടായല്ലേ യുവാക്കൾ കേരളത്തെ കാണുന്നത്?
തമിഴ്നാട്ടിലായാലും ഗുജറാത്തിലായാലും അവിടത്തെ യുവാക്കൾക്ക് അവിടെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ലഭിക്കുന്നു. മുൻപ് ബർമ്മയും സിംഗപ്പൂരും പിന്നീട് അമേരിക്കയും യൂറോപ്പും പിന്നെ ഗൾഫ് നാടുകളുമായി നമ്മുടെ അന്നദാതാക്കൾ. മുൻതലമുറ അന്യ രാജ്യക്കാരുടെ കാരുണ്യത്തിൽ ജീവിച്ചെങ്കിൽ ഇന്ന് അന്യ സംസ്ഥാനങ്ങളെ ആശ്റയിക്കേണ്ട ഗതികേടിലാണ് നമ്മുടെ ചെറുപ്പക്കാർ. ഒരേ കന്പനിയിൽ പോലും കേരളത്തിലെ തസ്തികയും ശന്പളവും കുവാണ്. ഉയരാനുള്ള സാദ്ധ്യതകൾ പരിമിതവും. ഇതാണ് നമ്മൾ നമ്മുടെ അനന്തര തലമുറയ്ക്കായി നീക്കിവച്ചിട്ടുള്ള ജീവിതം.
ലോകത്തിലെ എല്ലാ മാറ്റങ്ങളും മലയാളി നേരിട്ട് കാണുന്നു. നാഗരികതയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നു. പക്ഷേ സ്വന്തംനാട്ടിൽ അവയൊന്നും നമുക്കിഷ്ടമില്ല. ഇറ്റാലിയൻ ടൈലിട്ട മണിമാളിക പണിതുയർത്തിയപ്പോഴും സുരേഷ് ഉണ്ണിത്താൻ പഴയ തറവാട് ഒരു മൂലയ്ക്ക് നിലനിറുത്തിയിട്ടുണ്ട്. തറവാടിന്റെ പഴക്കം നാലാളെ കാണിക്കാൻ. അതുതന്നെയാകുമോ ഈ തറവാടും പഴമയോടെ നിലനിറുത്തുന്നതിന്റെ ഉദ്ദേശ്യം?
(കേരളകൗമുദി ആഴ്ചപ്പതിപ്പിൽ പ്റസിദ്ധീകരിക്കുന്ന ‘ചുറ്റും ചിലത് ’ എന്ന കോളത്തിൽ നിന്ന്)
No comments:
Post a Comment