Tuesday, March 26, 2013

ഈ മു​ജീ​ബി​നെ നി​ങ്ങൾ അ​റി​യും​

മ​നു​ഷ്യ​ച്ച​ന്ത​യിൽ രാ​വി​ലെ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ചെ​റു​തും വ​ലു​തു​മായ പ​ട്ട​ണ​ങ്ങ​ളിൽ അ​ത് യാ​ഥാ​ർ​ത്ഥ്യ​മാ​യി​ട്ട് നാ​ളേ​റെ​യാ​യ​ല്ലോ. ന​ഗ​ര​ഹൃ​ദ​യ​ത്തി​ന​ടു​ത്തു​ള്ള വ​ഴി​യ​രി​കി​ൽ​ത്ത​ന്നെ​യാ​വും മ​നു​ഷ്യ​ച്ച​ന്ത.

പ​ണി​ക്ക് ആ​ളെ വേ​ണ​മെ​ങ്കിൽ മ​നു​ഷ്യ​ച്ച​ന്ത​യി​ലേ​ക്കു പോ​കാം. ക​ങ്കാ​ണി​ക​ളു​ടെ ലോ​റി​യിൽ ക​യ​റാ​തെ സ്വ​ന്ത​മാ​യി പ​ണി​യെ​ടു​ക്കാ​നാ​ഗ്റ​ഹി​ക്കു​ന്ന അ​ന്യ​സം​സ്ഥാന തൊ​ഴി​ലാ​ളി​കൾ അ​വി​ടെ കൂ​ട്ട​മാ​യി നി​ൽ​പ്പു​ണ്ടാ​കും. ആ കൂ​ട്ട​ത്തിൽ നി​ന്ന് ഒ​രു പ​ണി​ക്കാ​ര​നെ വി​ല​പ​റ​ഞ്ഞ് ഉ​റ​പ്പി​ക്കുക അ​ത്റ ക്ളേ​ശ​ക​ര​മായ ജോ​ലി​യ​ല്ല. അ​ങ്ങ​നെ​യാ​ണ് വെ​ള്ളൂ​ർ​ക്കു​ന്ന​ത്തെ ച​ന്ത​യിൽ നി​ന്ന് ഒ​രു പ്റ​ഭാ​ത​ത്തിൽ മു​ജി​ബുർ റ​ഹ്​​മാൻ എ​ന്റെ ഒ​പ്പം കൂ​ടി​യ​ത്.

ഒ​രാ​ഴ്​​ച​ത്തെ പ​ണി​യു​ണ്ടാ​കും. രാ​വി​ലെ എ​ട്ടു മ​ണി​ക്കു വ​ന്നാൽ അ​ഞ്ചര ആ​റു വ​രെ പ​ണി​യെ​ടു​ക്കും. ഉ​ച്ച​യ്​​ക്ക് അര മ​ണി​ക്കൂർ വി​ശ്റ​മം. പ​ണി​യാ​യു​ധ​ങ്ങൾ ന​മ്മൾ ന​ൽ​ക​ണം. കൂ​ലി​ക്കു​റ​വിൽ മു​ജീ​ബ് ന​ൽ​കു​ന്ന​ത് അ​ദ്ധ്വാ​നം മാ​ത്റം. ര​ണ്ടാം ദി​വ​സം ത​ന്നെ മു​ജീ​ബ് സ്ഥ​ല​വു​മാ​യി ഇ​ണ​ങ്ങി. ജോ​ലി​ക്കി​ട​യിൽ സം​സാ​ര​മൊ​ന്നു​മി​ല്ല. വെ​യി​ലും മ​ഴ​യും പ്റ​ശ്​​ന​മ​ല്ല. ഒ​രു യ​ന്ത്റ​മ​നു​ഷ്യ​നെ​പ്പോ​ലെ ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കും.

താൻ ബം​ഗാ​ളി​യാ​ണെ​ന്നാ​ണ് മു​ജീ​ബ് പ​റ​ഞ്ഞ​ത്. കൊ​ൽ​ക്ക​ത്ത​യിൽ നി​ന്ന് അ​ക​ന്നു​മാ​റി​യു​ള്ള റാ​ണാ​ഘ​ട്ടി​ന​ടു​ത്തു​ള്ള ഒ​രു ഗ്റാ​മ​ത്തി​ന്റെ പേ​രാ​ണ് അ​യാൾ പ​റ​ഞ്ഞ​ത്. ബം​ഗാ​ളി​ന്റെ ഭൂ​മി​ശാ​സ്​​ത്റം നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാൽ അ​ധി​ക​മൊ​ന്നും തി​ര​ക്കാൻ പോ​യി​ല്ല. ദു​ർ​ഗാ​പൂജ അ​ടു​ത്തു​വ​രു​ന്ന സ​മ​യ​മാ​യി​രു​ന്നു. കൂ​ടെ​യു​ള്ള​വ​രെ​ല്ലാം ര​ണ്ടാ​ഴ്‌ച ക​ഴി​ഞ്ഞ് നാ​ട്ടിൽ പോ​കും. അ​വ​ർ​ക്കൊ​പ്പം പോ​ക​ണം. അ​ത്റ​യേ അ​യാൾ പ​റ​ഞ്ഞു​ള്ളൂ.

ത​ന്റെ കു​ടും​ബം ഗ്റാ​മ​ത്തി​ലാ​ണെ​ന്ന് ഒ​രു വൈ​കു​ന്നേ​രം അ​യാൾ പ​റ​ഞ്ഞു. മു​ജീ​ബി​നു മാ​ത്റ​മാ​ണ് ജോ​ലി​യു​ള്ള​ത്. അ​ച്‌​ഛൻ തു​കൽ ക​ന്പ​നി​യി​ലാ​യി​രു​ന്നു. ഇ​പ്പോൾ തീ​രെ വ​യ്യ. ര​ണ്ട് അ​നു​ജ​ന്മാ​രു​ണ്ട്. പ​ഠി​ക്കാ​നൊ​ന്നും പോ​കു​ന്നി​ല്ല. ജോ​ലി​യി​ല്ലാ​തെ ന​ട​ക്കു​ക​യാ​ണ്.

മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഒ​രു വാ​ട​ക​വീ​ട്ടി​ലെ കു​ടു​സു​മു​റി​യി​ലാ​ണ് താ​മ​സം. മു​റി​യിൽ പ​ത്തുപേ​രു​ണ്ടാ​കും. ഒ​രാൾ ഇ​രു​ന്നു​റു രൂപ മാ​സ​വാ​ടക കൊ​ടു​ക്ക​ണം. ബീ​ഹാ​ർ,​ ഒ​ഡി​ഷ,​ മ​ണി​പ്പൂർ തു​ട​ങ്ങിയ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും മു​റി​യി​ലു​ണ്ട്. ക​ഷ്​​ട​പ്പാ​ടി​ന്റെ നാ​ളു​ക​ളിൽ അ​വർ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്നു. മു​ണ്ട് മു​റു​ക്കി​യു​ടു​ക്കു​ന്നു. കി​ട്ടു​ന്ന​തെ​ല്ലാം മി​ച്ചം പി​ടി​ക്കു​ന്നു. മൊ​ബൈൽ ഫോ​ണാ​ണ് ആ​കെ​യു​ള്ള സ്വ​ത്ത്. പ​ക്ഷേ അ​തിൽ മു​ജീ​ബ് ആ​രെ​യും വി​ളി​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ല. വ​ർ​ഷ​ത്തിൽ ഒ​രി​ക്ക​ലാ​ണ് നാ​ട്ടിൽ പോ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്​​ച​യാ​ണ് അ​വ​ധി. അ​ന്ന് അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​ടേ​താ​ണ് വ​ഴി​യോ​രം. അ​വ​ർ​ക്കു​വേ​ണ്ടി എ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ർ,​ അ​വ​ർ​ക്കു​വേ​ണ്ടി തു​റ​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ. എ​ന്തി​ന്,​ അ​ന്ന് അ​വ​ർ​ക്കു​വേ​ണ്ടി ഓ​ടു​ന്ന ബ​സു​കൾ പോ​ലു​മു​ണ്ട്. വ​ഴി​യോ​ര​ത്ത് എ​ല്ലാ സാ​ധ​ന​സാ​മ​ഗ്റി​ക​ളും സു​ല​ഭം. എ​ല്ലാം ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​വ​യാ​ണെ​ന്നു മാ​ത്റം. വ​ഴി​യ​രി​കിൽ കി​ട്ടു​ന്ന ടീ ഷ​ർ​ട്ടും ജീ​ൻ​സും പോ​ലും സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡാ​ണ്.

ഇ​ല​ക്​​ട്റോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങൾ മു​തൽ ഫാ​നും ഫ്റി​ഡ്ജും വ​രെ കി​ട്ടും ഈ ഞാ​യർ ച​ന്ത​ക​ളി​ൽ. അ​ത് വാ​ങ്ങാൻ ഇ​ടി​യാ​ണ്. അ​വ​യെ​ല്ലാം വാ​രി​ക്കൂ​ട്ടി​യാ​ണ് ഇ​വ​രെ​ല്ലാം നാ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത്. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നിൽ ഒ​രു ഉ​ത്സ​വ​ത്തി​ന്റെ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കും. അ​വി​ടെ​യു​മു​ണ്ട് മാ​മൂ​ൽ. അ​ന്യ​സം​സ്ഥാന തൊ​ഴി​ലാ​ളി​ക​ളോ​ട് ചില റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥർ ഇ​രു​ന്നൂ​റു മു​തൽ എ​ണ്ണൂ​റു രൂ​പ​വ​രെ അ​ധി​കം വാ​ങ്ങും. പൊ​ലീ​സു​കാ​രിൽ ചി​ല​ർ​ക്കു​മു​ണ്ട് പി​രി​വ്. വ​ണ്ടി​യിൽ ആ​ളെ കു​ത്തി​നി​റ​യ്​​ക്കു​ന്ന​തു ക​ണ്ടാൽ വാ​ഗൺ ട്റാ​ജ​ഡി​ക്കാർ തോ​റ്റു​പോ​കും. ശ്വാ​സം​വി​ടാ​നു​ള്ള സ്ഥ​ലം പോ​ലു​മു​ണ്ടാ​കി​ല്ല. ഇ​രു​ന്നൂ​റോ,​ മു​ന്നൂ​റോ പേ​രു​ണ്ടാ​കും ഒ​രു ബോ​ഗി​യി​ൽ.

പ​ണി​തീ​ർ​ത്തു പോ​കു​ന്ന​തി​നു ത​ലേ​ന്ന് മു​ജീ​ബ് ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി. താൻ ബം​ഗാ​ളി​യ​ല്ല,​ ബം​ഗ്ളാ​ദേ​ശു​കാ​ര​നാ​ണ്. ജെ​സോ​റി​ന​ടു​ത്ത ഒ​രു ഗ്റാ​മ​ത്തിൽ നി​ന്നാ​ണ്. ബം​ഗാ​ളും ബം​ഗ്ളാ​ദേ​ശും ത​മ്മിൽ എ​ന്താ​ണു വ്യ​ത്യാ​സ​മെ​ന്ന് മു​ജീ​ബി​ന് അ​ത്റ നി​ശ്ച​യ​മി​ല്ല. ഭാ​ഷ​യും രീ​തി​ക​ളു​മെ​ല്ലാം ഒ​ന്നു​ത​ന്നെ​യാ​ണ്.

നാ​ട്ടിൽ പ​ട്ടി​ണി​യാ​യി​രു​ന്ന കാ​ല​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് അ​ബ്ദു​ള്ളാ ബാബ എ​ന്ന മ​ത​പ​ണ്ഡി​ത​നോ​ടൊ​പ്പം മു​ജീ​ബും നാ​ട്ടു​കാ​രായ മ​റ്റു ചില ചെ​റു​പ്പ​ക്കാ​രും കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ​ത്. അ​വി​ടെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ജോ​ലി കാ​ണും. കാ​ര്യ​മാ​യി മി​ച്ചം പി​ടി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ജീ​വി​ച്ചു​പോ​കാം. ബാ​ക്കി വ​രു​ന്ന​ത് വീ​ട്ടി​ലെ​ത്തി​ച്ചാൽ  അ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി.
കേ​ര​ള​ത്തി​ലേ​ക്ക് ആ​ളെ ജോ​ലി​ക്ക​യ​ക്കു​ന്ന മം​ഗ​ൾ​ദാ എ​ന്ന​യാ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും ബാ​ബ​യാ​ണ്.
‘​‘​അ​വി​ടെ പോ​യാൽ നി​ന്റെ ക​ഷ്​​ട​പ്പാ​ടു​ക​ളൊ​ക്കെ തീ​രും. നീ ധ​നി​ക​നാ​കും. അ​ന്ന് ഈ പാ​വം ബാ​ബ​യെ മ​റ​ക്കാ​തി​രു​ന്നാൽ മ​തി​’​’. യാ​ത്റ​യാ​ക്കു​ന്പോൾ ബാബ അ​ങ്ങ​നെ​യാ​ണു പ​റ​ഞ്ഞ​ത്. ബം​ഗ്ളാ​ദേ​ശി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മം​ഗ​ൾ​ദാ​യാ​ണ് പ​റ​ഞ്ഞ​ത്. ‘​‘​ആ​രു ചോ​ദി​ച്ചാ​ലും കൊ​ൽ​ക്ക​ത്ത​ക്കാ​ര​നാ​ണെ​ന്നേ പ​റ​യാ​വൂ. പി​ന്നെ വ​രു​ന്പോ​ഴെ​ല്ലാം എ​നി​ക്ക് ര​ണ്ടാ​യി​രം രൂപ ത​ര​ണം. നി​ന്നെ അ​യ​ക്കു​ന്ന​തി​ന്റെ ക​ട​മാ​ണ്’​’.
‘‘ര​ണ്ടാ​യി​രം രൂ​പ​യോ​?​’’ മു​ജീ​ബ് ക​ണ്ണു​മി​ഴി​ച്ചു. അ​ത്റ വ​ലിയ ഒ​രു സം​ഖ്യ ജീ​വി​ത​ത്തിൽ ക​ണ്ടി​ട്ടു​കൂ​ടി​യി​ല്ല. എ​ങ്കി​ലും മം​ഗ​ൾ​ദാ പ​റ​ഞ്ഞ ക​ട​ലാ​സിൽ ഒ​പ്പി​ട്ടു കൊ​ടു​ത്തു. പ​ത്താ​യി​രം പേ​രെ​യെ​ങ്കി​ലും മം​ഗ​ൾ​ദാ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് മു​ജീ​ബ് പ​റ​ഞ്ഞ​ത്.

നാ​ലു വ​ർ​ഷ​മാ​യി മു​ജീ​ബ് വ​ന്നി​ട്ട്. ഇ​തി​ന​കം മൂ​ന്നു ത​വണ നാ​ട്ടിൽ പോ​യി. കൊ​ൽ​ക്ക​ത്ത​യി​ലെ ബാ​ങ്കി​ലാ​ണ് പ​ണം ഇ​ടു​ന്ന​ത്. അ​വി​ടെ നി​ന്ന് പ​ണ​മെ​ടു​ത്ത് നാ​ട്ടി​ലേ​ക്കു പോ​കും. ഗംഗ എ​ന്ന പ​ത്മാ ന​ദി​യി​ലൂ​ടെ തോ​ണി​യി​ലാ​ണ് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്റ. വ​ലിയ ബാ​ഗും അ​തി​ൽ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന മു​ജീ​ബി​നെ കാ​ത്ത് മാ​താ​പി​താ​ക്ക​ളും അ​നു​ജ​ന്മാ​രും ബ​ന്ധു​ക്ക​ളും ഭാ​ര്യ ശ​ബ്​​ന​വും മ​ക്ക​ളു​മൊ​ക്കെ കാ​ത്തി​ര​പ്പു​ണ്ടാ​കും.

നാ​ലു വ​ർ​ഷം കൊ​ണ്ട് എ​ല്ലാം മെ​ച്ച​പ്പെ​ട്ടു. ക​ണ്ടാൽ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​വർ കു​ശ​ലം പ​റ​യാ​നും കൂ​ട്ടു​കൂ​ടാ​നും തു​ട​ങ്ങി. കൂര ഇ​രു​ന്ന സ്ഥാ​ന​ത്ത് ന​ല്ലൊ​രു വീ​ടാ​യി. ഭാ​ര്യ​യു​ടെ ആ​ധു​നിക അ​ടു​ക്കള ഉ​പ​ക​ര​ണ​ങ്ങൾ കാ​ണാൻ അ​യ​ൽ​ക്കാർ എ​ത്തി​ത്തു​ട​ങ്ങി. ടി​വി ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ കേ​ബിൾ ക​ണ​ക്​​ഷ​നി​ല്ല. മൊ​ബൈൽ ട​വ​റു​കൾ ഇ​നി​യും ത​ല​പൊ​ക്കി​യി​ട്ടി​ല്ല. ഇ​പ്പോൾ വീ​ടു​നി​റ​യെ ബ​ന്ധു​ക്ക​ളാ​ണ്.

അ​ടു​ത്ത വ​ര​വിൽ സ​ഹോ​ദ​ര​ങ്ങ​ളെ​യും കൊ​ണ്ടു​വ​രും. താൻ മാ​ത്റം ധ​നി​ക​നാ​യാൽ പോ​ര​ല്ലോ. കേ​ര​ള​ത്തിൽ ത​നി​ക്കെ​ന്തോ വ​ലിയ ജോ​ലി​യാ​ണെ​ന്നാ​ണ് നാ​ട്ടി​ലെ സം​സാ​രം. കേ​ര​ള​ത്തി​ലു​ള്ള​വ​രൊ​ക്കെ മ​ടി​യ​ന്മാ​രാ​ണ​ത്റേ. അ​തു​കൊ​ണ്ട് ന​ന്നാ​യി പ​ണി​യ​റി​യാ​വു​ന്ന​വ​ർ​ക്ക് വ​ലിയ ഡി​മാ​ൻ​ഡാ​ണ്.

ഈ മു​ജീ​ബി​നെ ന​മ്മൾ അ​റി​യും. ന​മ്മു​ടെ​യെ​ല്ലാം നാ​ട്ടിൽ ഇ​ത്ത​രം എ​ത്റ​യോ മു​ജീ​ബു​മാർ വ​ന്നി​റ​ങ്ങി​യി​ട്ടു​ണ്ട് അ​ത്തർ മ​ണ​വു​മാ​യി. മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ലെ ക​ഷ്​​ട​പ്പാ​ടു​ക​ളിൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത് നാ​ട്ടി​ലൂ​ടെ ഒ​ന്നു ത​ല​പൊ​ക്കി ന​ട​ക്കാൻ മാ​ത്റം കൊ​തി​ച്ച പാ​വം ഗ​ൾ​ഫു​കാ​ർ.

(കേരളകൗമുദി ആഴ്​ചപ്പതിപ്പിലെ ‘ ചുറ്റും ചിലത്’ എന്ന കോളം)

Friday, March 22, 2013

ജീ​വി​തം മ​ട​ങ്ങി​വ​രു​ന്ന വ​ഴി​ക​ൾ

സൗ​ദാ​ഗ​ർ,​ മ​ണി​ര​ത്ന​ത്തി​ന്റെ ബോം​ബേ തു​ട​ങ്ങിയ ചി​ത്റ​ങ്ങ​ളി​ലൂ​ടെ പ്റേ​ക്ഷക ഹൃ​ദ​യം ക​വ​ർ​ന്ന മ​നീ​ഷാ കൊ​യ്​​രാള ക​ഴി​ഞ്ഞ​ദി​വ​സം ഫേ​സ് ബു​ക്കിൽ എ​ഴു​തിയ ക​മ​ന്റ് വാ​യി​ച്ച​പ്പോൾ പെ​ട്ടെ​ന്ന് ഞാൻ തേ​വ​ർ​കാ​ട്ടെ ജോ​ണി​ച്ച​നെ ഓ​ർ​ത്തു. ‘‘എ​ത്റ മെ​ല്ലെ​യാ​ണ് പ​ഴ​യ​കാല സൗ​ഹൃ​ദ​ങ്ങ​ളു​ടെ നി​ഴ​ലു​കൾ വി​ദൂ​ര​സ്വ​പ്​​ന​മാ​യ​ത്? അ​തെ,​ ഞാൻ നി​രാ​ശ​യാ​ണ്...’ അ​വർ എ​ഴു​തി.  എ​നി​ക്ക് അ​ദ്ഭു​തം തോ​ന്നി. മാ​രക രോ​ഗ​ത്തി​ന് ശ​സ്​​ത്റ​ക്റിയ ക​ഴി​ഞ്ഞ് ന്യൂ​യോ​ർ​ക്കിൽ വി​ശ്റ​മി​ക്കു​ന്ന മ​നീഷ പ​റ​ഞ്ഞ​തു ത​ന്നെ​യ​ല്ലേ മൂ​ന്നാ​ഴ്​ച മു​ൻ​പ് ജോ​ണി​ച്ച​നും  പ​റ​ഞ്ഞ​ത്?

ആ​ദ്യ​ത്തെ കാ​ഴ്​​ച​യി​ൽ​ത്ത​ന്നെ തേ​വ​ർ​കാ​ട്ടെ ജോ​ണി​ച്ചൻ മ​ന​സിൽ ക​യ​റി​ക്കൂ​ടി​യി​രു​ന്നു. കു​മ​ര​ക​ത്തെ ഒ​രു ക്ള​ബ് അ​നെ​ക്​​സ് ആ​യി​രു​ന്നു സ്ഥ​ലം. ഒ​രു പ​റ്റം ആ​ളു​ക​ളു​ടെ ന​ടു​വി​ലി​രു​ന്ന് വാ​തോ​രാ​തെ സം​സാ​രി​ക്കു​ക​യാ​ണ് മു​പ്പ​ത്തി​യ​ഞ്ചു വ​യ​സു വ​രു​ന്ന ഒ​രാ​ൾ. ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാല ജു​ബ്ബ​യു​ടെ വ​രു​തി​യി​ലൊ​തു​ങ്ങാ​തെ പു​റ​ത്തു​കാ​ണാം. ക​ണ്ണു​ക​ളിൽ സൗ​ഹൃ​ദം. അ​റ്റം​പി​രി​ച്ച ക​ട്ടി​മീ​ശ​യെ ക​ബ​ളി​പ്പി​ച്ച് മു​ഖ​ത്ത് നി​ഷ്​​ക​ള​ങ്ക​ഭാ​വം തു​ളു​ന്പു​ന്നു. നാ​ട​കീ​യ​മായ അം​ഗ​വി​ക്ഷേ​പ​ങ്ങ​ളോ​ടെ​യാ​ണ് സം​സാ​രം. നെ​ല്ലി​യാ​ന്പ​തി​യിൽ വ​ച്ച് ക​ടു​വ​യെ നേ​രിൽ ക​ണ്ട​തി​നെ കു​റി​ച്ചാ​ണ് വ​ർ​ണ​ന. ക​ടുവ ആ​ക്റ​മ​ണ​കാ​രി​യ​ല്ല,​ അ​ട​ക്ക​മു​ള്ള മൃ​ഗ​മാ​ണെ​ന്നാ​ണ് ജോ​ണി​ച്ച​ന്റെ വാ​ദം. അ​തി​നോ​ടു വി​യോ​ജി​ക്കു​ന്ന​വ​രെ ത​ന്റെ അ​സാ​ധാ​രണ വാ​ഗ്​​വൈ​ഭ​വ​ത്തോ​ടെ നി​രാ​യു​ധ​രാ​ക്കു​ക​യാ​ണ് അ​യാ​ൾ. അ​ച്ചാ​യോ,​ അ​ളി​യാ തു​ട​ങ്ങിയ വാ​ക്കു​ക​ളാ​ണ് ജോ​ണി​ച്ച​ന്റെ നി​ഘ​ണ്ടു​വിൽ കൂ​ടു​ത​ലു​ള്ള​ത്. ത​ന്റെ വാ​ദ​ങ്ങൾ നി​ര​ത്തി​യ​ശേ​ഷം ‘​എ​ന്താ,​ അ​ങ്ങി​നെ​യ​ല്ലി​യോ​?’ എ​ന്നൊ​രു ചോ​ദ്യ​വു​മു​ണ്ട്.

ജീ​വി​തം ആ​ഘോ​ഷ​മാ​ക്കിയ ആൾ എ​ന്ന മു​ഖ​വു​ര​യാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തിയ അ​ലൻ ചാ​ക്കോ ത​ന്ന​ത്. പ​രി​ച​യം വ​ള​ർ​ന്ന​പ്പോൾ എ​നി​ക്ക​ത് ബോ​ദ്ധ്യ​മാ​യി. ഏ​റെ ക​ഷ്‌​ട​പ്പാ​ടു​കൾ സ​ഹി​ച്ച് ജോ​ണി​ക്കു​ട്ടി എ​ന്ന പ​യ്യൻ എ​ങ്ങ​നെ​യാ​ണ് തേ​വ​ർ​കാ​ട്ടെ ജോ​ണി​ച്ചൻ എ​ന്ന സ​ന്പ​ന്ന​നാ​യ​തെ​ന്ന് ജോൺ ത​ന്നെ​യാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്. അ​റി​യ​പ്പെ​ടു​ന്ന ക​ൺ​സ​ൾ​ട്ട​ന്റാ​ണ് ജോ​ണി​ച്ച​ൻ. കൈ​വ​യ്​​ക്കാ​ത്ത മേ​ഖ​ല​കൾ വി​ര​ളം. സാ​ന്പ​ത്തിക ഉ​പ​ദേ​ശ​ങ്ങ​ളും നി​യ​മോ​പ​ദേ​ശ​ങ്ങ​ളും നി​ക്ഷേ​പ​സാ​ദ്ധ്യ​ത​ക​ളും തേ​ടി ജോ​ണി​നെ കാ​ണാൻ വ​രു​ന്ന​വർ ഏ​റെ​യു​ണ്ട്. ആ​രെ​യും ക​ബ​ളി​പ്പി​ക്കി​ല്ല. പ​ക്ഷേ ത​നി​ക്കു​ള്ള വി​ഹി​തം മു​ൻ​കൂർ ഉ​റ​പ്പി​ക്കും. സൗ​ജ​ന്യം എ​ന്നൊ​ന്നി​ല്ല എ​ന്ന​താ​ണ് ജോ​ണി​ന്റെ ആ​പ്​​ത​വാ​ക്യം. കൈ​യ​യ​ച്ച് സ​ഹാ​യി​ക്കും. അ​ത് നാ​ലാൾ അ​റി​യ​രു​തെ​ന്ന നി​ർ​ബ​ന്ധ​വും.

ജീ​വി​ത​ത്തെ ആ​ഘോ​ഷ​മാ​ക്കാൻ ജോ​ണി​ന് മാ​ർ​ഗ​ങ്ങൾ പ​ല​താ​ണ്. പ​ണം വാ​രി​ക്കോ​രി ചെ​ല​വ​ഴി​ക്കാൻ മ​ടി​യി​ല്ല. പ​ക്ഷേ അ​ത് ത​നി​ക്ക് ന​ല്ല ഓ​ർ​മ്മ​കൾ സ​മ്മാ​നി​ക്ക​ണ​മെ​ന്നു മാ​ത്റം. വ​ഴി​തെ​റ്റി​യു​ള്ള സ​ഞ്ചാ​രം വി​ര​ളം. മ​ദ്യ​സ​ത്കാ​ര​മാ​ണ് പ്റി​യ​ത​രം. ലോ​ക​ത്തി​ന്റെ പല ഭാ​ഗ​ങ്ങ​ളിൽ നി​ന്നു​ള്ള മു​ന്തിയ മ​ദ്യ​ങ്ങൾ ജോ​ണി​ന്റെ വീ​ട്ടി​ലെ സ്വ​കാ​ര്യ ബാ​റിൽ ക​ണ്ടി​ട്ടു​ണ്ട്. ഓ​രോ മ​ദ്യ​വും ക​ഴി​ക്കു​ന്ന​തി​ന്റെ രീ​തി​കൾ വി​വ​രി​ക്കു​ന്ന​തു ക​ണ്ടാൽ ദീ​ർ​ഘ​കാ​ലം ആ നാ​ട്ടി​ലാ​യി​രു​ന്നു​വെ​ന്നു തോ​ന്നും.

എ​ന്തെ​ങ്കി​ലും കാ​ര​ണം ക​ണ്ടെ​ത്തി ദി​വ​സ​വും സ​ത്കാ​രം ഒ​രു​ക്കുക എ​ന്ന​താ​ണ് ജോ​ണി​ന്റെ രീ​തി. എ​ല്ലാം കൂ​ട്ടു​കാ​ർ​ക്കു വേ​ണ്ടി. അ​തി​നി​ട​യിൽ പി​ണ​ക്ക​വും വ​ഴ​ക്കു​മെ​ല്ലാം ഉ​ണ്ടാ​കും പ​ക്ഷേ, നീ​ണ്ടു​നി​ൽ​ക്കി​ല്ല. വീ​ട്ടു​കാ​രു​മാ​യു​ള്ള ഉ​ല്ലാ​സ​യാ​ത്റ​കൾ വേ​റെ. എ​ല്ലാ വ​ർ​ഷ​വും അ​വ​ധി​ക്ക് രാ​ജ്യ​ത്തെ പ്റ​ധാന വി​നോ​ദ​സ​ഞ്ചാര കേ​ന്ദ്റ​ങ്ങ​ളിൽ കു​ട്ടി​ക​ളു​മൊ​ത്തു ക​റ​ങ്ങും. ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്കൽ അ​വ​രോ​ടൊ​പ്പം വി​ദേ​ശ​യാ​ത്റ. എ​ന്തി​നാ​ണ് എ​ല്ലാം ആ​ഘോ​ഷ​മാ​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നിൽ ജോൺ തെ​ല്ലിട മൂ​ക​മാ​യി. പി​ന്നെ ശ​ബ്​​ദം താ​ഴ്​​ത്തി​പ്പ​റ​ഞ്ഞു:

"എ​ന്റെ അ​പ്പൻ മ​രി​ച്ച​ത് 48ാം വ​യ​സി​ലാ​ണ്. അ​റ്റാ​ക്കാ​യി​രു​ന്നു. അ​തി​നു​ശേ​ഷം അ​മ്മ​ച്ചി​യാ​ണ് ഞ​ങ്ങ​ളെ വ​ള​ർ​ത്തി​യ​ത്. അ​മ്മ​ച്ചി​ക്ക് അ​ന്ന് 43 വ​യ​സു കാ​ണും. എ​ന്നും അ​മ്മ​ച്ചി​യു​ടെ ക​ണ്ണീ​രു ക​ണ്ടാ​ണ് ഞ​ങ്ങൾ വ​ള​ർ​ന്ന​ത്. ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് പ്റാ​ർ​ത്ഥന പോ​ലും. ഇ​ന്ന് ഞ​ങ്ങൾ നാ​ലു മ​ക്ക​ളും ഒ​രു മാ​തി​രി ന​ല്ല സൗ​ക​ര്യ​ത്തി​ലാ​ണ്. അ​മ്മ​ച്ചി സ​ന്തോ​ഷ​മാ​യി​രി​ക്കു​ന്നു. പ​ക്ഷേ അ​പ്പൻ പോ​യ​തി​ന്റെ സ​ങ്ക​ടം ഇ​ന്നു​മു​ണ്ട്.''
അ​പ്പ​ന് ജീ​വി​തം ക​ഷ്​​ട​പ്പാ​ടാ​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​യ​ല്ലേ? അ​വി​ടെ നി​ന്നു മാ​റി​യാൽ ന​ഷ്​​ടം. അ​തു​കൊ​ണ്ട് പ​ണ​മു​ണ്ടാ​യി​ട്ടും ജീ​വി​ത​ത്തി​ന്റെ ന​ല്ല വ​ശം അ​പ്പൻ ക​ണ്ടി​ല്ല. അ​മ്മ​യ്​​ക്കും ഞ​ങ്ങ​ൾ​ക്കും സ​ന്തോ​ഷം ത​ന്നി​ല്ല. എ​ന്നും ജോ​ലി​ത്തി​ര​ക്കു മാ​ത്റം. അ​ങ്ങ​നെ ജീ​വി​ക്കേ​ണ്ടെ​ന്നു ഞാൻ വി​ചാ​രി​ച്ചു. ജീ​വി​ക്കു​ന്ന കാ​ലം സ​ന്തോ​ഷ​മാ​യി ജീ​വി​ക്ക​ണം. മ​റ്റു​ള്ള​വ​ർ​ക്ക് ന​മ്മ​ളാൽ ക​ഴി​യു​ന്ന സ​ന്തോ​ഷം ന​ൽ​ക​ണം. ന​മ്മൾ ഒ​രു ന​ല്ല ഓ​ർ​മ്മ​യാ​യി​രി​ക്ക​ണം. അ​പ്പ​ന്റെ ആ​യു​സ് തീ​ർ​ന്ന​തു​പോ​ലെ പെ​ട്ടെ​ന്നൊ​രു ദി​വ​സം പോ​കേ​ണ്ടി​വ​ന്നാ​ലോ?

ജോ​ണി​ച്ച​ന്റെ ആ​ഘോ​ഷ​ങ്ങൾ തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാൽ അ​ലൻ വി​വ​രം പ​റ​ഞ്ഞ​പ്പോൾ ഞെ​ട്ടി. കാ​ൻ​സർ ബാ​ധി​ച്ച് റേ​ഡി​യേ​ഷ​നും കീ​മോ​യു​മാ​യി ജോൺ വീ​ട്ടിൽ വി​ശ്റ​മി​ക്കു​ക​യാ​ണ്. കാ​ണാൻ ചെ​ന്ന​പ്പോൾ ജോൺ ഒ​രു വ​ര​ണ്ട ചി​രി സ​മ്മാ​നി​ച്ചു. പ്റ​സ​രി​പ്പെ​ല്ലാം ചോ​ർ​ന്ന ചി​രി. ""നി​ങ്ങ​ളെ​ങ്കി​ലും വ​ന്ന​ല്ലോ'' എ​ന്നു മാ​ത്റം പ​റ​ഞ്ഞു. സം​സാ​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. അ​സു​ഖ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ ജോ​ണി​ന്റെ ആ​ഘോ​ഷ​ക്ക​ന്പ​നി ഒ​ഴി​ഞ്ഞു. രോ​ഗ​വി​വ​രം തി​ര​ക്കാ​നെ​ത്തി​യ​ത് ചു​രു​ക്കം ചി​ലർ മാ​ത്റം. ചി​ലർ ഫോൺ ചെ​യ്​​തു പ​റ​ഞ്ഞു: ""വി​വ​ര​മ​റി​ഞ്ഞു. വ​രു​ന്നു​ണ്ട്.'' അ​ത്റ ത​ന്നെ.

""ധാ​രാ​ളം കൂ​ട്ടു​കാ​രു​ണ്ട​ല്ലോ എ​ന്ന​താ​യി​രു​ന്നു എ​ന്റെ ഏ​റ്റ​വും വ​ലിയ സ​ന്തോ​ഷം. ബ​ന്ധു​ക്ക​ളു​ടെ കു​റ​വ് അ​വർ നി​ക​ത്തു​ന്ന​താ​യി എ​നി​ക്കു തോ​ന്നി. പ​ക്ഷേ ഇ​പ്പോൾ മ​ന​സി​ലാ​കു​ന്നു,​ അ​തെ​ല്ലാം നി​ഴൽ നാ​ട​ക​മാ​യി​രു​ന്നു​വെ​ന്ന്.'' അ​ങ്ങ​നെ​യൊ​ന്നു​മാ​യി​രി​ക്കി​ല്ലെ​ന്ന് ജോ​ണി​നെ പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കാൻ ശ്റ​മി​ച്ചു. ബു​ദ്ധി​മു​ട്ടി​ക്കേ​ണ്ടെ​ന്നു ക​രു​തി മാ​റി നി​ൽ​ക്കു​ന്ന​താ​കാം; അ​സുഖ വി​വ​രം തി​ര​ക്കു​ന്ന​ത് ഇ​ഷ്​​ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലോ എ​ന്നു ക​രു​തു​ന്ന​താ​കാം; ഈ അ​വ​സ്ഥ​യിൽ കാ​ണാൻ മ​ന​സ് അ​നു​വ​ദി​ക്കാ​ത്ത​തു​കൊ​ണ്ടാ​കാം; ഭ​യം കൊ​ണ്ടു​മാ​കാം.
"ശ​രി​യാ​യി​രി​ക്കാം. പ​ക്ഷേ രോ​ഗി​യായ എ​നി​ക്ക് ഇ​പ്പോൾ പു​തിയ ചില കൂ​ട്ടു​കാ​രു​ണ്ട്. ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാൻ എ​ന്നെ പ്റേ​രി​പ്പി​ക്കു​ന്ന കൗ​ൺ​സ​ല​ർ​മാ​ർ,​ പ​രി​ച​രി​ക്കു​ന്ന സി​സ്​​റ്റ​ർ​മാ​ർ,​ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​ർ,​ പി​ന്നെ ആ​ശു​പ​ത്റി​യിൽ പ​രി​ച​യ​പ്പെ​ട്ട എ​ന്നെ​പ്പോ​ലു​ള്ള രോ​ഗി​ക​ൾ,​ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ.. ജീ​വി​ത​ത്തി​ന് പു​തിയ ചില അ​ർ​ത്ഥ​ങ്ങൾ ഞാൻ കാ​ണു​ന്നു. കാ​ണാൻ വ​രാ​ത്ത കൂ​ട്ടു​കാ​രെ കു​റി​ച്ച് പ​രാ​തി​പ്പെ​ടു​ന്നി​ല്ല. പ​ക്ഷേ പ​ങ്കി​ട്ട സ​ന്തോ​ഷ​ത്തി​ന്റെ ചെ​റി​യൊ​രം​ശം ഞാൻ പ്റ​തീ​ക്ഷി​ച്ചു​പോ​യി. അ​തിൽ തെ​റ്റു​ണ്ടോ? എ​ന്താ,​ അ​ങ്ങ​നെ​യ​ല്ലി​യോ വേ​ണ്ട​ത്?​’’
ജോ​ണി​ച്ച​നോ​ടു പ​റ​യാൻ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ന്നു മാ​ത്റം മ​ന​സി​ലാ​യി. കൈ​വി​ട്ടു​പോ​കു​മെ​ന്ന അ​വ​സ​ര​ത്തി​ലും ജീ​വി​തം ന​മ്മി​ലേ​ക്കു മ​ട​ങ്ങി​വ​രും. അ​തു തി​രി​ച്ച​റി​യാ​നു​ള്ള മ​ന​സൊ​രു​ക്ക​മാ​ണ് പ്റ​ധാ​നം. ജോ​ണി​ന് അ​തു​ണ്ട്. അ​തു​കൊ​ണ്ട​യാൾ മ​ട​ങ്ങി​വ​രും.

(കേരളകൗമുദിയിൽ പ്റസിദ്ധീകരിക്കുന്ന ‘ ചുറ്റും ചിലത് ’ എന്ന പംക്തി )

Wednesday, March 20, 2013

സുമയുടെ സന്തോഷം,​ എല്ലാ അമ്മമാരുടെയും



കഴി​ഞ്ഞ​യാ​ഴ്​ച ഒ​രു ബ​ന്ധു​വീ​ട്ടിൽ വ​ച്ചാ​ണ് സു​മ​യെ ക​ണ്ട​ത്. അ​വർ ഏ​റെ സ​ന്തോ​ഷ​വ​തി​യാ​യി കാ​ണ​പ്പെ​ട്ടു. ചി​രി​യും പ്റ​സ​രി​പ്പും അ​വ​രി​ലേ​ക്ക് തി​രി​ച്ചു​വ​ന്നി​രി​ക്കു​ന്നു. നാ​ലു കൊ​ല്ലം മു​ൻ​പ് കാ​ണു​ന്പോൾ ആ​കെ ത​ക​ർ​ന്ന മ​ട്ടി​ലാ​യി​രു​ന്നു അ​വ​ർ. ജീ​വി​ത​ നൈ​രാ​ശ്യ​ത്തി​ന്റെ പ​ടു​കു​ഴി​യിൽ അ​ക​പ്പെ​ട്ട ക​ദ​നം വി​ങ്ങു​ന്ന മു​ഖ​ഭാ​വം. എ​ല്ലാം കൈ​വി​ട്ടു​പോ​യെ​ന്ന മ​ട്ടി​ലു​ള്ള പെ​രു​മാ​റ്റം. പെ​രു​മാ​റ്റം പ​ല​പ്പോ​ഴും ദു​സ്സ​ഹം. വാ​ക്കു​കൾ പോ​ലും പ​രു​ഷം. അ​വർ അ​ങ്ങ​നെ​യാ​യി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ.

മൂ​ന്നു പ​തി​റ്റാ​ണ്ടു മു​ൻ​പ് സി​വിൽ എ​ൻ​ജി​നി​യ​റിം​ഗിൽ ഉ​ന്നത വി​ജ​യം നേ​ടിയ സു​മ​യു​ടെ ഫോ​ട്ടോ അ​ന്ന് പ​ത്റ​ങ്ങ​ളിൽ വ​ന്ന​ത് ഞാ​ന​പ്പോൾ ഓ​ർ​ത്തു. താ​മ​സി​യാ​തെ ഒ​രു ക​ൺ​സ്ട്റ​ക്​​ഷൻ ക​ന്പ​നി​യിൽ ജോ​ലി​യും കി​ട്ടി. മ​കൾ ജോ​ലി​ക്കു പോ​കു​ന്ന​തിൽ ബ​ന്ധു​ക്കൾ അ​ത്റ തൃ​പ്​​ത​രാ​യി​രു​ന്നി​ല്ല. അ​ട​ങ്ങി​യൊ​തു​ങ്ങി വീ​ട്ടി​ലി​രി​ക്കേ​ണ്ട പെ​ൺ​കു​ട്ടി വ​ർ​ക്ക് സൈ​റ്റു​ക​ളിൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം വെ​യി​ലു കൊ​ള്ളേ​ണ്ട കാ​ര്യ​മെ​ന്തെ​ന്ന് സു​മ​യു​ടെ അ​മ്മ പോ​ലും ചോ​ദി​ച്ചു. എ​ങ്കി​ലും സു​മ​യു​ടെ ജോ​ലി വി​വാ​ഹം വ​രെ തു​ട​ർ​ന്നു.

ഭ​ർ​ത്താ​വ് സു​രേ​ഷ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ. സു​മ​യു​ടെ ത​റ​വാ​ടി​ന് ഒ​ത്ത സാ​ന്പ​ത്തിക സ്ഥി​തി. സ​ഹോ​ദ​രി ഡ​ൽ​ഹി​യിൽ ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തിൽ ഉ​യ​ർ​ന്ന ഉ​ദ്യാ​ഗ​സ്ഥ. പ​ക്ഷേ വി​വാ​ഹ​ത്തി​ന്റെ ഒ​രു ഉ​പാ​ധി പെ​ൺ​കു​ട്ടി ജോ​ലി​ക്ക് പോ​ക​രു​തെ​ന്നാ​യി​രു​ന്നു. സുമ എ​തി​ർ​ത്തെ​ങ്കി​ലും ആ​രു​മ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. ‘കു​ട്ടി ചെ​ല​വി​നു കൊ​ണ്ടു​വ​ന്നി​ട്ടു വേ​ണ്ട എ​ന്റെ മ​ക​നു ക​ഴി​യാ​ൻ’ എ​ന്ന് ഭാ​വി അ​മ്മാ​യി​യ​മ്മ​യു​ടെ വി​ര​ട്ട​ലും. വി​വാ​ഹം കേ​മ​മാ​യി ന​ട​ന്നു. സുമ തി​ര​ക്കു​ക​ളോ​ടു വി​ട​പ​റ​ഞ്ഞ് കു​ടും​ബി​നി​യാ​യി. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി.

വ​ർ​ഷ​ങ്ങൾ ക​ട​ന്നു​പോ​യി. എ​ന്നാൽ പൊ​ടു​ന്ന​നെ കാ​ര്യ​ങ്ങൾ കൈ​വി​ട്ടു. സു​രേ​ഷ് ഒ​രു സാ​ന്പ​ത്തിക തി​രി​മ​റി കേ​സിൽ അ​ക​പ്പെ​ട്ടു. ജോ​ലി ന​ഷ്​​ട​മാ​യി. ഉ​ള്ള​തെ​ല്ലാം വി​റ്റു​പെ​റു​ക്കി​യാ​ണ് കേ​സി​ൽ​നി​ന്ന് ത​ല​യൂ​രി​യ​ത്. പ​ക്ഷേ അ​യാൾ മ​ദ്യ​പാ​ന​ത്തി​ന് അ​ടി​പ്പെ​ട്ടു. ഒ​ടു​വിൽ ഒ​രു ല​ഹ​രി​വിമു​ക്ത കേ​ന്ദ്റ​ത്തിൽ ആ​ക്കേ​ണ്ടി​വ​ന്നു.

അ​തോ​ടെ കു​ടും​ബ​ത്തി​ന്റെ ചു​മ​തല സു​മ​യു​ടെ തോ​ളി​ലാ​യി. അ​വർ പ​ത​റി​യി​ല്ല. പ​ക്ഷേ ആയ കാ​ല​ത്ത് ജോ​ലി​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എ​ന്ന​വർ ചി​ന്തി​ച്ചി​രി​ക്ക​ണം. ക്ളാ​സി​ലെ ഏ​റ്റ​വും സ​മ​ർ​ത്ഥ​യായ താൻ തൊ​ഴി​ലി​ല്ലാ​തെ​യി​രി​ക്കു​ന്പോൾ ത​നി​ക്കൊ​പ്പം പ​ഠി​ച്ച അ​ത്റ​യൊ​ന്നും മി​ടു​ക്കി​ല്ലാ​ത്ത​വർ സ​ർ​ക്കാ​രി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഉ​ന്നത സ്ഥാ​ന​മാ​ന​ങ്ങൾ വ​ഹി​ക്കു​ന്നു.

ര​ണ്ടു പെ​ൺ​മ​ക്ക​ളെ​യും എ​ൻ​ജി​നി​യ​റോ,​ ഡോ​ക്​​ട​റോ ആ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​ഗ്റ​ഹം. പ​ക്ഷേ അ​തി​നു​ള്ള സാ​ന്പ​ത്തി​ക​സ്ഥി​തി​യി​ല്ല. മൂ​ത്ത​യാ​ളെ എം.​ബി.​എ​യ്​​ക്ക് ചേ​ർ​ത്തു. ര​ണ്ടാ​മ​ത്തെ​യാൾ മാ​ദ്ധ്യമ പ​ഠ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​വി​ടെ,​ എ​ങ്ങ​നെ ജോ​ലി കി​ട്ടു​മെ​ന്ന ആ​ധി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാൽ ര​ണ്ടു​പേ​ർ​ക്കും ഉ​ടൻ ജോ​ലി​യാ​യി. ഒ​രാൾ കൊ​ച്ചി​യി​ൽ; മ​റ്റേ​യാൾ ഹൈ​ദ​രാ​ബാ​ദി​ൽ. ‘‘ അ​വ​ർ​ക്കു ജോ​ലി വേ​ണം. ജോ​ലി​യു​ള്ള​വ​രെ ക​ല്യാ​ണം ക​ഴി​ക്കാൻ മ​ന​സു​ള്ള​വ​ർ​ക്കേ അ​വ​രെ ന​ൽ​കാ​വൂ​’​’- ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത് ഭ​ർ​ത്താ​വി​ന്റെ അ​മ്മ ത​ന്നെ.
സു​മ​യെ​പ്പോ​ലെ സ​ന്തോ​ഷി​ക്കു​ന്ന ഒ​ട്ടേ​റെ അ​മ്മ​മാർ കാ​ണും. ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​തി​രു​ന്ന അ​വ​സ​ര​ങ്ങൾ പെ​ൺ​മ​ക്ക​ളെ തേ​ടി​വ​രു​ന്ന​തു​കാ​ണു​ന്പോൾ അ​വ​രു​ടെ നെ​ഞ്ച് ത​ണു​ക്കു​ന്നു​ണ്ടാ​യി​രി​ക്കും.

ന​മ്മു​ടെ കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യിൽ ഇ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പി​ന്നിൽ നി​ൽ​ക്കേ​ണ്ടി​വ​രു​ന്നി​ല്ല. ഒ​രു പ​ക്ഷേ എ​ഴു​ത്തു പ​രീ​ക്ഷ​യി​ലും ഇ​ന്റ​ർ​വ്യൂ​വി​ലും ആ​ൺ​കു​ട്ടി​ക​ളെ​ക്കാൾ തി​ള​ങ്ങു​ന്ന​ത് പെ​ൺ​കു​ട്ടി​കൾ ത​ന്നെ. ത​ട്ട​ത്തിൻ മ​റ​നീ​ക്കി​യെ​ത്തു​ന്ന മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളും നി​ര​വ​ധി.

മു​ൻ​പ് അ​ദ്ധ്യാ​പ​നം,​ നേ​ഴ്സിം​ഗ്,​ ബാ​ങ്കിം​ഗ് തു​ട​ങ്ങി ഏ​താ​നും ചില മേ​ഖ​ല​കൾ മാ​ത്റ​മാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന​തെ​ങ്കിൽ ഇ​ന്ന് ഓ​ട്ടോ​മൊ​ബൈൽ മു​തൽ ട്റാ​വൽ ആ​ൻ​ഡ് ടൂ​റി​സം വ​രെ സ​മ​സ്​ത മേ​ഖ​ല​ക​ളി​ലും ഊ​ർ​ജ​സ്വ​ല​രായ പെ​ൺ​കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

ന​മ്മു​ടെ ബി​സി​ന​സ് സ്കൂ​ളു​ക​ളും ജേ​ർ​ണ​ലി​സം സ്കൂ​ളു​ക​ളും ടൂ​റി​സം കോ​ഴ്സു​ക​ളും നോ​ക്കു​ക. ക്ളാ​സിൽ ആ​ൺ​കു​ട്ടി​ക​ളെ​ക്കാൾ പെ​ൺ​കു​ട്ടി​ക​ളാ​ണ്. ഇ​വ​ർ​ക്കു ല​ഭി​ക്കു​ന്ന​ത് കു​റ​ഞ്ഞ ജോ​ലി​യു​മ​ല്ല. പല സ്ഥാ​പ​ന​ങ്ങ​ളി​ലും വ​കു​പ്പ് മേ​ധാ​വി​കൾ സ്​​ത്റീ​ക​ളാ​ണ്. കാ​ര്യ​പ്റാ​പ്​​തി​യിൽ അ​വ​രാ​ണ് ഭേ​ദ​മെ​ന്ന വി​ല​യി​രു​ത്ത​ലും ശ​ക്ത​മാ​ണ്.

ടെ​ലി​വി​ഷൻ ചാ​ന​ലു​ക​ളി​ലെ പ​രി​പാ​ടി​ക​ളിൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചാ​ണ് പെ​ൺ​കു​ട്ടി​കൾ മി​ക​വു തെ​ളി​യി​ച്ച​തെ​ന്നു തോ​ന്നു​ന്നു. ഒ​രു ബ​ർ​ഖാ ദ​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​ന്ന് വാ​ക്കു​കൾ കൊ​ണ്ട് ശ​ര​ങ്ങൾ തീ​ർ​ക്കു​ന്ന വ​നി​താ പ്റ​തി​ഭ​കൾ നി​ര​വ​ധി. രാ​ഷ്​​ട്റീ​യ​മാ​യാ​ലും ഓ​ഹ​രി വി​പ​ണി​യാ​യാ​ലും കു​റി​ക്കു കൊ​ള്ളു​ന്ന ചോ​ദ്യ​ങ്ങൾ അ​വർ അ​നാ​യാ​സം തൊ​ടു​ക്കു​ന്നു. പ​രി​ണത പ്റ​ജ്ഞ​രാ​യ​വർ പോ​ലും അ​വ​ർ​ക്കു മു​ന്നിൽ വി​യ​ർ​ക്കു​ന്ന​തും ന​മ്മൾ കാ​ണു​ന്നു​ണ്ട്.

ഇ​തൊ​രു മാ​റ്റ​മാ​ണ്. സ്​​ത്റീ​യു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച ച​ർ​ച്ച​കൾ ഒ​രു വ​ശ​ത്തു ന​ട​ക്ക​ട്ടെ.​ പ​ക്ഷേ ന​മ്മു​ടെ ഗ്റാ​മ​ങ്ങ​ളി​ലെ മൈ​ക്റോ ഫി​നാ​ൻ​സിം​ഗി​ലും കു​ടും​ബ​ശ്റീ​യി​ലും തു​ട​ങ്ങിയ മാ​റ്റം കോ​ർ​പ​റേ​റ്റ് ലോ​ക​ത്ത് കി​രൺ മ​ജും​ദാർ ഷാ​യെ​യും ഇ​ന്ദ്റാ നൂ​യി​യെ​യും ഒ​ക്കെ ക​ട​ന്ന് മു​ന്നോ​ട്ടു പോ​കു​ന്ന​തിൽ ഒ​രു സ​ന്തോ​ഷം തോ​ന്നു​ന്നി​ല്ലേ?

(കേരളകൗമുദി ആഴ്​ചപ്പതിപ്പിൽ പ്റസിദ്ധീകരിക്കുന്ന ‘ചുറ്റും ചിലത് ’ എന്ന കോളം)